ഈ നാല് നട്സുകള്‍ മാത്രം കഴിച്ചാല്‍ മതി, രോഗപ്രതിരോധശേഷി കൂട്ടാം...

ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്‌സിനെ കണക്കാക്കപ്പെടുന്നു. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയും നട്സില്‍ അടങ്ങിയിട്ടുണ്ട്. 
 

four nuts to boost immunity azn

രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും അസുഖങ്ങള്‍ വരുന്നത്. പുറത്തൊന്ന് മഴ ചാറിയാല്‍ മതി ഇക്കൂട്ടര്‍ക്ക് തുമ്മലും ജലദോഷവും പനിയും വരാം. പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നവയാണ് നട്സുകള്‍. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്‌സിനെ കണക്കാക്കപ്പെടുന്നു. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയും നട്സില്‍ അടങ്ങിയിട്ടുണ്ട്. 

രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം.

ഒന്ന്...

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫാറ്റി ആസിഡും പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയതാണ് ബദാം. 
കൊളസ്ട്രോള്‍ കുറയ്ക്കാനും ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിനും പതിവായി ബദാം കഴിക്കുന്നത് നല്ലതാണ്. 

രണ്ട്...

കശുവണ്ടിയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയതാണ് കശുവണ്ടി. ആരോഗ്യകരമായ കൊഴുപ്പുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്.  ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. 

മൂന്ന്...

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും.

നാല്...

പിസ്തയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പിസ്തയും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഉയർന്ന രക്തസമ്മർദ്ദം; അറിയാം ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങളെ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios