'സ്‌ട്രെസ്' കുറയ്ക്കാന്‍ കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍...

യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. നമ്മുടെ കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍, ഉറപ്പായും ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുക.  

four foods to reduce stress azn

'സ്ട്രെസ്' അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലരുടെയും സന്തതസഹചാരിയാണ് 'സ്‌ട്രെസ്'. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. നമ്മുടെ കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍, ഉറപ്പായും ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുക.  

അതോടൊപ്പം സമ്മര്‍ദ്ദങ്ങളെ  കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ സമ്മര്‍ദ്ദത്തെ നേരിടാന്‍ വേണ്ടുന്ന ഊര്‍ജം ലഭിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

നേന്ത്രപ്പഴമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും നേന്ത്രപ്പഴം ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്. 

രണ്ട്...

ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതാണ് 'നട്സ്'. ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ ഇവ 'സ്‌ട്രെസ്' കുറയ്ക്കാന്‍ മികച്ചതാണ്. നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പതിവായി ഒരു പിടി നട്സ് കഴിക്കാം

നാല്...

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കും. അതിനാല്‍ ഇവയും കഴിക്കാം.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാൻ ടിപ്സ് പങ്കുവച്ച് അനില ജോസഫ്...
 

Latest Videos
Follow Us:
Download App:
  • android
  • ios