ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കഴിക്കാം ഇരുമ്പ് അടങ്ങിയ ഈ നാല് ഭക്ഷണങ്ങൾ...
അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. അമിത ക്ഷീണം തന്നെയാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണം. അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഈന്തപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും.
രണ്ട്...
മാതളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് ധാരാളം അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.
മൂന്ന്...
ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
നാല്...
ചീരയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പതിവാക്കുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.