പ്രമേഹത്തെ നിയന്ത്രിക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ നാല് പാനീയങ്ങള്‍...

പ്രമേഹരോഗികൾ ജലാംശവും പോഷണവും ലഭിക്കുന്ന പാനീയങ്ങള്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

four drinks for diabetes management azn

പ്രമേഹരോഗികൾ ജലാംശവും പോഷണവും ലഭിക്കുന്ന പാനീയങ്ങള്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഉലുവ വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഉലുവ തലേന്ന് രാവിലെ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം രാവിലെ കുടിക്കാം. 

രണ്ട്... 

നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. നാരങ്ങയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നാരങ്ങ പ്രമേഹം വരാനുള്ള സാധ്യതയും കുറയ്ക്കും. 

മൂന്ന്...

ബാര്‍ലി വെള്ളം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ബാർലി ധാന്യങ്ങൾ വെളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് തയ്യാറാക്കുന്ന പാനീയമാണിത്. നാരുകൾ, പോഷകങ്ങൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബാർലി വെള്ളം. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

നാല്...

കറുവാപ്പട്ട ഗ്രീന്‍ ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവാപ്പട്ട ഗ്രീന്‍ ടീ കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ പതിവായി ഈ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ മതി...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios