ഫാറ്റി ലിവര്‍ രോഗമുണ്ടോ? ഈ ഭക്ഷണങ്ങൾ വേവിക്കാതെ കഴിക്കരുത്
തെറ്റായ ജീവിതശൈലി, മോശം ഭക്ഷണക്രമം, അമിതവണ്ണം, മദ്യപാനം എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചെറുപ്പക്കാരിൽ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്.
ഫാറ്റി ലിവർ രോഗമുള്ളവരുടെ എണ്ണം കൂടിവരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോഗമുള്ളവർ നിർബന്ധമായും ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
തെറ്റായ ജീവിതശൈലി, മോശം ഭക്ഷണക്രമം, അമിതവണ്ണം, മദ്യപാനം എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചെറുപ്പക്കാരിൽ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര, അമിതമായ കലോറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുന്നു. ഫാസ്റ്റ് ഫുഡും മധുര പാനീയങ്ങളും അമിതമായി കഴിക്കുന്നത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കും.
ഫാറ്റി ലിവര്‍ രോഗികള്‍ വേവിക്കാതെ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇവയാണ്...
തക്കാളി
വേവിക്കാത്ത തക്കാളി കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കുക. വേവിക്കാത്ത തക്കാളിയില്‍ സൊളാനിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കൂടിയ അളവിലെത്തിയാല്‍ ദഹന വ്യവസ്ഥയ്ക്ക് പ്രശ്നങ്ങളുണ്ടാക്കും. തക്കാളി വേവിക്കുമ്പോള്‍ ഈ സംയുക്തത്തിന്‍റെ അളവ് കുറയും.
വെള്ളരി (cucumber)
പൊതുവെ സുരക്ഷിതമാണെങ്കിലും, ധാരാളം വെള്ളവും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും മൂലം വേവിക്കാതെ വെള്ളരി കഴിക്കുന്നത് ചിലപ്പോഴൊക്കെ ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുന്നു.
പനീര്‍
പനീർ സാധാരണയായി പാകം ചെയ്യുമ്പോൾ സുരക്ഷിതമാണ്. ഇത് പാകം ചെയ്യാതെ കഴിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും, പ്രത്യേകിച്ചും വീട്ടിൽ ഉണ്ടാക്കിയതോ തെറ്റായ രീതിയില്‍ സൂക്ഷിച്ചതോ ആണെങ്കിൽ. കരൾ, ഫാറ്റി ലിവർ രോഗമുള്ളവരാണെങ്കില്‍, രോഗകാരികളെ നേരിടാൻ പാടുപെട്ടേക്കാം.
വെള്ളക്കടല
വേവിക്കാത്ത വെള്ളക്കടലയില്‍ ദോഷകരമായ ലെക്ടിന്‍, മറ്റ് ആന്‍റി ന്യൂട്രിയന്‍റ്സ് എന്നിവ കാണപ്പെടാറുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു.
പാലക്ക്
വേവിക്കാത്ത പാലക്കില്‍ കാണപ്പെടുന്ന ഓക്സാലേറ്റുകള്‍ കൂടിയ അളവിലെത്തുന്നത് കിഡ്നി സ്റ്റോണിലേക്കും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിലേക്കും നയിക്കാം.
മുട്ട
മുട്ട വേവിക്കാതെ കഴിക്കുന്നത് സാല്‍മൊണല്ല ഇന്‍ഫക്ഷന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ചിക്കന്‍
പകുതി വേവിച്ച ചിക്കന്‍ ആണെങ്കില്‍ പോലും അതില്‍ സാല്‍മൊണല്ല, കാംപിലോബാക്ടര്‍ എന്നീ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ശരിയായ താപനിലയില്‍ ചിക്കന്‍ വേവിച്ച് കഴിക്കുക.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാകും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.