മദ്യം മാത്രമല്ല, ഈ ഭക്ഷണങ്ങളും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും
കരളിന്‍റെ ആരോഗ്യത്തിനായി ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മദ്യം കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ മറ്റ് ചില ഭക്ഷണങ്ങളും കരളിന്‍റെ ആരോഗ്യത്തെ മോശമാക്കും. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
പഞ്ചസാരയുടെ അമിത ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും. അതിനാല്‍ പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, സോഡ, കുക്കീസ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.
കാര്‍ബോഹൈട്രേറ്റ്
കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ വൈറ്റ് ബ്രെഡ്, പാസ്ത, ചോറ് തുടങ്ങിയവയുടെ ഉപഭോഗവും പരിമിതപ്പെടുത്തുക.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ കലോറിയും ഫാറ്റും കൂടതലാണ്. ഇവ കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
സംസ്കരിച്ച ഭക്ഷണങ്ങള്‍
ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
റെഡ് മീറ്റ്
ഇവയിലെ കൊഴുപ്പും കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി കഴിക്കുന്നതും ഒഴിവാക്കുക.
ഉപ്പ്
സോഡിയം ധാരാളം അടങ്ങിയവയും ഒഴിവാക്കുക. കരളിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഉപ്പ് കുറയ്ക്കുന്നത് നല്ലതാണ്.
നൂഡില്‍സ്
നൂഡില്‍സില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളുടെ അമിത ഉപയോഗവും കരളിനെ നശിപ്പിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മുഖത്ത് കാണുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കേണ്ട, ഫാറ്റി ലിവര്‍ രോഗത്തിന്‍റെയാകാം