Diet Tips: എപ്പോഴും തളര്‍ച്ചയും തലവേദനയും; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

2019ല്‍ നടത്തിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം ഇന്ത്യയില്‍ 70 ശതമാനം കുട്ടികളും 65 ശതമാനം സ്ത്രീകളും 'അയേണ്‍' കുറവ് നേരിടുന്നവരാണ്. അയേണ്‍ കാര്യമായ തോതില്‍ കുറയുന്നത് വിളര്‍ച്ച അഥവാ 'അനീമിയ' എന്ന അവസ്ഥയിലേക്ക് നമ്മെയെത്തിക്കും

foods which helps to increase iron content

എപ്പോഴും തളര്‍ച്ചയും ( Fatigue )  തലവേദനയും ( Headache ) , നേരിയ ശ്വാസതടസവുമെല്ലാം ( Shortness of Breath )  അനുഭവപ്പെടാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇത് ഡോക്ടറെ കാണിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. മിക്കവാറും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നത് ശരീരത്തില്‍ 'അയേണ്‍' അളവ് കുറയുകയും തന്മൂലം ഹീമോഗ്ലോബിന്‍ കുറയുകയും ചെയ്യുന്നതിനാലാണ്. 

2019ല്‍ നടത്തിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം ഇന്ത്യയില്‍ 70 ശതമാനം കുട്ടികളും 65 ശതമാനം സ്ത്രീകളും 'അയേണ്‍' കുറവ് നേരിടുന്നവരാണ്. അയേണ്‍ കാര്യമായ തോതില്‍ കുറയുന്നത് വിളര്‍ച്ച അഥവാ 'അനീമിയ' എന്ന അവസ്ഥയിലേക്ക് നമ്മെയെത്തിക്കും. 

അനീമിയ നമ്മുടെ നിത്യജീവിതത്തെ പല രീതിയില്‍ ബാധിക്കുന്നൊരു പ്രശ്‌നമാണ്. ഇത് നിസാരമാണെന്ന് ചിന്തിക്കുകയും അരുത്. അതുകൊണ്ട് തന്നെ 'അയേണ്‍' കുറവ് അപ്പപ്പോള്‍ തന്നെ പരിഹരിച്ചുപോകേണ്ടതുണ്ട്. ഡയറ്റില്‍ ചിലത് ശ്രദ്ധിക്കുന്നതിലൂടെ വലിയൊരു പരിധി വരെ 'അയേണ്‍' കുറവ് പരിഹരിക്കാം. അത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കൂടി ഇനി പരിചയപ്പെടുത്താം. 

ഒന്ന്...

മുള്ളഞ്ചീരയുടെ ഇലയും അതിന്റെ വിത്തുകളും 'അയേണ്‍' കൂട്ടാന് സഹായിക്കുന്നതാണ്. 

foods which helps to increase iron content

അയേണ്‍ മാത്രമല്ല, കാത്സ്യം, വൈറ്റമിന്‍- എ, ബി, സി എന്നിവയാലും സമ്പന്നമാണ് മുള്ളഞ്ചീര. 

രണ്ട്...

ശര്‍ക്കരയാണ് ഈ പട്ടികയില്‍ പെടുന്ന മറ്റൊരു ഭക്ഷണം. പ്രോസസ് ചെയ്‌തെടുത്ത ശര്‍ക്കരയെക്കാള്‍ അതല്ലാതെ വരുന്നതാണ് ഉചിതം. അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാലെല്ലാം സമ്പന്നമാണ് ശര്‍ക്കര. പഞ്ചസാരയുടെ ഉപയോഗം കുറച്ച് ശര്‍ക്കര പതിവാക്കുന്നതും ആകെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്...

ചീരയാണ് അടുത്തതായി അയേണ്‍ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണം. അയേണിനാലും കാത്സ്യത്തിനാലും സമ്പന്നമാണ് ചീര. 

നാല്...

വൈറ്റമിന്‍-സി അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ അയേണ്‍ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

foods which helps to increase iron content

വൈറ്റമിന്‍ -സി, പ്രതിരോധശക്തി കൂട്ടാനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം കൂട്ടാനുമെല്ലാം സഹായിക്കുന്നതാണ്. 

അഞ്ച്...

ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇരുമ്പിന്റെ പാത്രങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതും ശരീരത്തിലേക്ക് അയേണ്‍ എത്തിക്കുന്നു.

Also Read:- മഞ്ഞുകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios