പിത്താശയക്കല്ല് തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ജങ്ക് ഫുഡും അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. പിത്താശയത്തിൽ കല്ല് വരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

foods to prevent gall bladder stone

കരൾ പുറപ്പെടുവിക്കുന്ന പിത്തരസം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കുന്നത് പിത്തസഞ്ചി അഥവാ പിത്താശയം (gall bladder) ആണ്. പിത്താശയത്തിൽ ഉണ്ടാകുന്ന ചെറിയ ക്രിസ്റ്റലു പോലുള്ള കല്ലുകളാണ് പിത്താശയ കല്ല്. കരൾ അമിതമായി പിത്തരസം ഉല്‍പാദിപ്പിക്കുന്നത്, ബിലിറൂബിന്റെ അളവ് കൂടുന്നത്, പിത്തസഞ്ചിയിൽ നിന്നും കൃത്യമായ ഇടവേളകളില്‍ പിത്തരസം പുറന്തള്ളാതിരിക്കുന്നത്, കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നതൊക്കെ പിത്താശയക്കല്ല് ഉണ്ടാകാന്‍ കാരണമാകും. വയറു വേദന, നടുവേദന, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ പിത്താശയക്കല്ലിന്‍റെ ലക്ഷണങ്ങളാണ്. 

ഇതിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ജങ്ക് ഫുഡും അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. പിത്താശയത്തിൽ കല്ല് വരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

കിവിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പിത്താശയക്കല്ലിനെ തടയാന്‍ സഹായിക്കും.

രണ്ട്... 

ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും പിത്താശയക്കല്ലിനെ തടയാന്‍ സഹായിച്ചേക്കാം. 

മൂന്ന്... 

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും പിത്താശയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

നാല്... 

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യകരമായ കൊഴുപ്പുകളായ മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു. കൂടാതെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. അത്തരത്തിലും  പിത്താശയക്കല്ല് വരാനുള്ള സാധ്യതയെ കുറയ്ക്കാം. ഇതിനായി അവക്കാഡോ, ഒലീവ് ഓയിൽ, മത്തി, അയല, ചൂര, നട്സ മുതലായവ കഴിക്കാം. 

അഞ്ച്... 

മഞ്ഞളാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പിത്താശയത്തിൽ നിന്നും പിത്ത രസത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കും. ഇവ പിത്താശയക്കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ആറ്... 

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും പിത്താശയക്കല്ല് വരാതെ തടയും. ഇതിനായി മുഴു ധാന്യങ്ങൾ, മധുരക്കിഴങ്ങ്, ബാർലി, ആപ്രിക്കോട്ട് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios