ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍
ഹൃദയാരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കൊളസ്ട്രോൾ, ഉയര്‍ന്ന രക്തസമ്മദ്ദം, പ്രമേഹം, അമിത വണ്ണം തുടങ്ങിയവയൊക്കെ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഹൃദയാരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ബെറി പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകളും നാരുകളും അടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മദ്ദം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. തക്കാളി
ലൈക്കോപ്പിനും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മദ്ദം, കൊളസ്ട്രോൾ എന്നിവയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. ഡാര്‍ക്ക് ചോക്ലേറ്റ്
ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഡാര്‍ക്ക് ചോക്ലേറ്റും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. ഇലക്കറികള്‍
വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. പയറുവര്‍ഗങ്ങള്‍
നാരുകളും പ്രോട്ടീനും മറ്റും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
6. നട്സ്
ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ അടങ്ങിയ നട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രമേഹം മുതല്‍ ബിപി വരെ; പതിവായി ഗ്രീൻ പീസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍