നിര്‍ജ്ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. അത്തരത്തില്‍ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ശരീരത്തിൽ വെള്ളം കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് നിര്‍ജ്ജലീകരണം. വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. അത്തരത്തില്‍ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. തണ്ണിമത്തന്‍
തണ്ണിമത്തനില്‍ 92 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ എയും സിയും അടങ്ങിയിരിക്കുന്നു. ഇവ നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
2. വെള്ളരിക്ക
വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ വെള്ളരിക്ക കഴിക്കുന്നതും നിര്‍ജ്ജലീകരണത്തെ ഒഴിവാക്കാന്‍ ഗുണം ചെയ്യും.
3. തക്കാളി
തക്കാളിയില്‍ 94 ശതമാനവും വെള്ളം ഉണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ എ, സി, ലൈക്കോപ്പിന്‍ പോലെയുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ഇവ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ ഗുണം ചെയ്യും.
4. കാപ്സിക്കം
ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിലും 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു. ഇവയില്‍ വിറ്റാമിന്‍ എ, സി, ബി6 തുടങ്ങിയവയും ഉണ്ട്. അതിനാല്‍ ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നിര്‍ജ്ജലീകരണം ഒഴിവാക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
5. ഓറഞ്ച്
ഓറഞ്ചില്‍ 86 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ സിയും പൊട്ടാസ്യവും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നിര്‍ജ്ജലീകരണത്തെ ഒഴിവാക്കാന്‍ ഗുണം ചെയ്യും. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.
6. തൈര്
85 % വെള്ളം അടങ്ങിയിട്ടുള്ള തൈര് കഴിക്കുന്നതും നിര്‍ജ്ജലീകരണം ഒഴിവാകാന്‍ നല്ലതാണ്.
7. ഇളനീര്
ഇളനീരാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍