ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടത് ഏറെ പ്രധാനമാണ്.
ശരിയായ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം ലഭിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. കുതിർത്ത ബദാം/ വാൾനട്ട്
ബദാം, വാൽനട്ട് എന്നിവ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അവശ്യ പോഷകങ്ങളും അടങ്ങിയതാണ്. ഇവ രാത്രി മുഴുവൻ കുതിർക്കുന്നത് പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു. കുതിർത്ത ഒരു പിടി ബദാം/വാൾനട്ട് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
2. നെല്ലിക്കാ ജ്യൂസ്
നാരുകളും വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. ചിയാ സീഡ് വെള്ളം
നാരുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
4. നാരങ്ങാ വെള്ളം
ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങാ നീരും തേനും കൂടി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുക. വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഈ പാനീയം സഹായിക്കും.
5. മഞ്ഞള്‍ വെള്ളം
ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനുമുള്ള ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വിറ്റാമിൻ ബി 12ന്‍റെ കുറവിനെ പരിഹരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍