ആസ്‍ത്മ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്‍ത്മ പ്രധാന ലക്ഷണങ്ങള്‍. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Foods to eat and avoid when suffering asthma azn

ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്‍ത്മ പ്രധാന ലക്ഷണങ്ങള്‍. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ആസ്ത്മ രോഗികള്‍ ചീര കഴിക്കുന്നത് ഏറെ നല്ലതാണ്.

രണ്ട്...

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ആസ്ത്മ രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. 

മൂന്ന്...

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ ഇട്ട് തിളപ്പിച്ച്​ കുടിക്കുന്നതും നല്ലതാണ്.

നാല്...

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഇവ  മികച്ചതാണ്.

അഞ്ച്...

കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണുപ്പുകാലത്ത് ആസ്മ, അലര്‍ജി ലക്ഷണങ്ങള്‍ മോശമാകാറുണ്ട്. കുരുമുളക് ശരീരത്തിലെ നീര്‍ക്കെട്ടിനെ കുറച്ച് ഈ ലക്ഷണങ്ങള്‍ക്ക് ശമനം നല്‍കും. 

ആറ്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷും ആസ്ത്മ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആസ്‍ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ആസ്ത്മ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. അതുപോലെ തന്നെ, ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുക. ചായ, കാപ്പി, മധുരം, ഉപ്പ്, സോഡ എന്നിവയും ആസ്ത്മ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios