ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം.

foods to avoid if you have high blood pressure

ഇന്ന് പലരിലും ഉള്ള ഒരു ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരെയും പിടിപെടുന്നത്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവ രക്തസമ്മർദ്ദം വർധിപ്പിക്കാം. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

1. വൈറ്റ് റൈസ് 

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ വൈറ്റ് റൈസ് അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരാനും ടൈപ്പ് 2 പ്രമേഹ സാധ്യത കൂടാനും കാരണമാകും. ശരീരഭാരം കുറയ്ക്കാനും വൈറ്റ് റൈസിന്‍റെ ഉപയോഗം കുറയ്ക്കുക. 

2. പാസ്ത

പാസ്ത കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും രക്തസമ്മര്‍ദ്ദം ഉയരാനും കാരണമാകും. അതിനാല്‍ പാസ്തയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

3. പഞ്ചസാര 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

4. ഉപ്പ്

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. 

5. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കുക. 

6. ജങ്ക് ഫുഡ് 

ജങ്ക് ഫുഡും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios