തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാകാം.
കഴുത്തില്‍ ചിത്രശലഭത്തിന്‍റെ ആകൃതിയിലായി കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാകാം. അത്തരത്തില്‍ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് മൂലം അമിതമായ ക്ഷീണം, ഭാരവര്‍ധന, വിഷാദരോഗം, വരണ്ട ചര്‍മ്മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശബ്ദമാറ്റം, ആര്‍ത്തവ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഭാരനഷ്ടം, ഉത്കണ്ഠ, അമിതവിയര്‍പ്പ്, വര്‍ധിച്ച ഹൃദയമിടിപ്പ്, പേശികള്‍ക്ക് ദൗര്‍ബല്യം, ചൂട് സഹിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
സോയാ ഉല്‍പ്പന്നങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോയാ ഉല്‍പ്പന്നങ്ങള്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നന്നല്ല. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇവ തകരാറിലാക്കും. അതിനാല്‍ സോയാ ബീന്‍സ്, സോയാ മില്‍ക്ക് തുടങ്ങിയവ തൈറോയ്ഡ് രോഗ സാധ്യതയുള്ളവര്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
രണ്ട്...
ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
മൂന്ന്...
സംസ്കരിച്ച ഭക്ഷണങ്ങളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നാല്...
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
അഞ്ച്...
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് തൈറേയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്.
ആറ്...
കോഫിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈന്‍ അടങ്ങിയ കോഫി പോലെയുള്ളവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്.
Also read: കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...