അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നത് പ്രശ്നമാണോ?

ഭക്ഷണത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ തന്നെ വലിയൊരു പരിധി വരെ ദഹനപ്രശ്നങ്ങള്‍ അകറ്റിനിര്‍ത്താൻ സാധിക്കും. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയോ ചിലത് ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരാം. അത്തരത്തില്‍ അസിഡിറ്റി അഥവാ പുളിച്ചുതികട്ടലൊഴിവാക്കാൻ കഴിക്കാവുന്ന ചിലതിനെ കുറിച്ച് ആദ്യം അറിയാം...

foods to avoid acidity and foods to add for relaxation of stomach hyp

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയില്‍ ഏറ്റവും മുന്നിലാണ് ദഹനപ്രശ്നങ്ങള്‍. ഗ്യാസ്ട്രബിള്‍, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ള പ്രയാസങ്ങളെല്ലാം തന്നെ ദഹനപ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണ്. 

ഭക്ഷണത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ തന്നെ വലിയൊരു പരിധി വരെ ദഹനപ്രശ്നങ്ങള്‍ അകറ്റിനിര്‍ത്താൻ സാധിക്കും. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയോ ചിലത് ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരാം. അത്തരത്തില്‍ അസിഡിറ്റി അഥവാ പുളിച്ചുതികട്ടലൊഴിവാക്കാൻ കഴിക്കാവുന്ന ചിലതിനെ കുറിച്ച് ആദ്യം അറിയാം...

ഒന്ന്...

മോര് കഴിക്കുന്നത് പുളിച്ചുതികട്ടല്‍ ഒഴിവാക്കാൻ സഹായിക്കും. മോരിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായകമാകുന്നത്. മോര് കഴിക്കുമ്പോള്‍ കൂട്ടത്തില്‍ ജീരകമോ കുരുമുളകോ പൊടിച്ചത് അല്‍പം ചേര്‍ക്കുന്നതും നല്ലതാണ്.

രണ്ട്...

ഇളനീര്‍ അല്ലെങ്കില്‍ കരിക്കിൻ വെള്ളം കഴിക്കുന്നതും പുളിച്ചുതികട്ടല്‍ അകറ്റാൻ നല്ലതാണ്. കരിക്കിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം അടക്കമുള്ള 'ഇലക്ട്രോലൈറ്റുകള്‍' ആണ് ഇതിന് സഹായകമാകുന്നത്.

മൂന്ന്...

ഇഞ്ചി ചേര്‍ത്ത ചെറുനാരങ്ങാവെള്ളം കുടിക്കുന്നതും അസിഡിറ്റി അകറ്റാൻ സഹായിക്കുന്നു. ഇതിലേക്ക് അല്‍പം തേൻ കൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്. വയറ്റിനകത്തെ അസ്വസ്ഥതകളും ദഹനപ്രശ്നങ്ങളും അകറ്റാൻ ഇഞ്ചിക്കുള്ള കഴിവ് പ്രശസ്തമാണ്. ഇതുതന്നെയാണ് അസിഡിറ്റിയുടെ കാര്യത്തിലും ഇഞ്ചിയെ ആശ്രയിക്കാനുള്ള കാരണം. 

നാല്...

കക്കിരിക്ക ജ്യൂസ്, അല്ലെങ്കില്‍ കക്കിരി ഇട്ടുവച്ച വെള്ളം കുടിക്കുന്നതും അസിഡിറ്റിക്ക് ശമനമുണ്ടാക്കും. ഇതിലേക്ക് രണ്ടോ മൂന്നോ പുതിനയിലയും അല്‍പം ചെറുനാരങ്ങാനീരും കൂടി ചേര്‍ക്കുകയാണെങ്കില്‍ 'ഹെല്‍ത്തി ഡ്രിങ്ക്' ആയി. 

അഞ്ച്...

ജീരകവെള്ളം കുടിക്കുന്നതും അസിഡിറ്റി അകറ്റാൻ സഹായിക്കുന്നു. പതിവായി ജീരകവെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങളെ പതിവായിത്തന്നെ ഒരളവ് വരെ പ്രതിരോധിക്കാൻ സഹായിക്കുന്നു. 

കഴിക്കരുതാത്ത ഭക്ഷണ-പാനീയങ്ങള്‍...

അസിഡിറ്റിയുള്ളവര്‍ ചില ഭക്ഷണ-പാനീയങ്ങള്‍ കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ നല്ലതുപോലെ നിയന്ത്രിക്കുകയോ വേണം. ചായ, കാപ്പി എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നതാണ്. ചായയിലും കാപ്പിയിലുമെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന 'കഫീൻ' ആണ് അസിഡിറ്റിയെ കൂട്ടുന്നത്. 

അതുപോലെ തന്നെ കാര്‍ബണേറ്റഡ് പാനീയങ്ങളും വലിയ രീതിയില്‍ അശിഡിറ്റി കൂട്ടാൻ. അതിനാല്‍ കഴിയുന്നതും ഇവ ഒഴിവാക്കുക. മറ്റ് ആരോഗ്യപ്രശ്നങ്ങളും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 

ചോക്ലേറ്റ്, മുളക്, വെളുത്തുള്ളി എന്നിങ്ങനെയുള്ള ഭക്ഷണസാധനങ്ങളും അസിഡിറ്റി കൂട്ടും. ആയതിനാല്‍ ഇവ നിയന്ത്രിച്ച് മുന്നോട്ട് പോകാം. കഴിയുന്നത് അസിഡിറ്റിയുള്ളവര്‍ സ്പൈസ് കുറച്ച് തന്നെ ഭക്ഷണം പരിശീലിക്കുക. 

Also Read:- ഉച്ചയ്ക്ക് അല്‍പം മയങ്ങുന്ന ശീലമുണ്ടോ?; ഈ രോഗമുള്ളവര്‍ ശ്രദ്ധിക്കുക...

 

Latest Videos
Follow Us:
Download App:
  • android
  • ios