Health Tips: ഉറക്കം ശരിയാകുന്നില്ലേ? രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും ഈ ഭക്ഷണങ്ങള്‍

സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.  

foods that will Improve your Sleep Quality

ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉറക്കം പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍  ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ജാതിക്ക

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ജാതിക്ക സഹായിക്കും. ഇതിനായി രാത്രി ഒരു ഗ്ലാസ് പാലില്‍ കുറച്ച് ജാതിക്ക ചേര്‍ത്ത് കുടിക്കാം. 

2. തുളസി 

തുളസിയും ഉറക്കം ലഭിക്കാന്‍ ഏറെ സഹായിക്കുന്നവയാണ്. ഇവ സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

3. ബദാം

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. അതിനാല്‍ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. വാള്‍നട്സ്

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ് വാള്‍നട്സ്. കൂടാതെ, ഇവയിൽ മെലാറ്റോനിൻ, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ വാള്‍നട്സ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

5. ഓട്സ്

ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്‌.  അതിനാല്‍ ഓട്സ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

6. കിവി

കിവിയുടെ ആന്‍റി ഓക്‌സിഡന്‍റിന്‍റെ കഴിവ്  ഉറക്കത്തെ മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍  രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനകളെ അവഗണിക്കേണ്ട...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios