ലെമൺ ടീയോടൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനുമൊക്കെ നാരങ്ങ ഗുണം ചെയ്യും.
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. വിറ്റാമിന്‍ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനുമൊക്കെ നാരങ്ങ ഗുണം ചെയ്യും.
ജ്യൂസായും അച്ചാറായും കറികളില്‍ ചേര്‍ത്തുമൊക്കെ നാരങ്ങ നാം ഉപയോഗിക്കാറുണ്ട്. ലെമൺ ടീയും പലരുടെയും ഇഷ്ട പാനീയമാണ്. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ ലെമൺ ടീയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1.പാലുൽപന്നങ്ങള്‍
ലെമൺ ടീയോടൊപ്പം പാലുൽപന്നങ്ങള്‍ കഴിക്കരുത്. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നാരങ്ങയും പാലും ഒരുമിച്ച് കഴിക്കരുത്.
2. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
ലെമൺ ടീയോടൊപ്പം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കഴിക്കരുത്. നാരങ്ങയുടെ പുളിപ്പും മധുരവും കൂടി ചേരുമ്പോള്‍ ഇവയുടെ രുചിയിലും വ്യത്യാസം ഉണ്ടാകാം.
3. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും ലെമൺ ടീ കഴിക്കരുത്. കാരണം ഇവയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
4. എരിവുള്ള ഭക്ഷണങ്ങള്‍
അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും ലെമണ്‍ ടീ കഴിക്കരുത്. നാരങ്ങ എരിവിനെ കൂട്ടുന്നതിനാല്‍ ഇത് ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം.
5. ഏലയ്‌ക്ക, ഗ്രാമ്പൂ
ഏലയ്‌ക്ക, ഗ്രാമ്പൂ പോലുള്ള സുഗന്ധ വ്യഞ്‌ജനങ്ങളും ലെമണ്‍ ടീയില്‍ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവയുടെ രുചിയെയും ഗുണത്തെയും നാരങ്ങ ബാധിക്കും.
6. തക്കാളി അടങ്ങിയ ഭക്ഷണങ്ങള്‍
തക്കാളിയും നാരങ്ങയും അസിഡിക് ആയതിനാല്‍ ലെമൺ ടീയോടൊപ്പം തക്കാളി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ദിവസവും ഓരോ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍