നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന എട്ട് ഭക്ഷണങ്ങൾ

നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം പലരെയും അലട്ടുന്ന ബുദ്ധിമുട്ടുകളാണ്. 

foods that may cause heartburn

നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം പലരെയും അലട്ടുന്ന ബുദ്ധിമുട്ടുകളാണ്. ഇതില്‍ നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ തന്നെയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

1. എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണങ്ങൾ പലപ്പോഴും നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാക്കാം. മുളകിലും മറ്റ് മസാലകളിലും കാണപ്പെടുന്ന ചില രാസ സംയുക്തങ്ങളാണ് നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നത്. അതിനാല്‍ എരിവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

2. സിട്രസ് പഴങ്ങള്‍ 

ഓറഞ്ച്, നാരങ്ങ, മുന്തിരി പോലെയുള്ള സിട്രസ് പഴങ്ങളും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാം. 

3. തക്കാളി 

ചിലര്‍ക്ക് തക്കാളി കഴിക്കുന്നതും അസിഡിറ്റി ഉണ്ടാക്കാം. അത്തരക്കാര്‍ തക്കാളിയുടെ അമിത ഉപയോഗം കുറയ്ക്കുക. 

4. ചോക്ലേറ്റ്

ചോക്ലേറ്റിലെ കൊക്കോ, കഫീൻ തുടങ്ങിയ ഘടകങ്ങൾ  ആസിഡ് റിഫ്ലക്സിന് കാരണമാകും.  അതിനാല്‍  ചോക്ലേറ്റിന്‍റെ ഉപയോഗവും പരിമിതപ്പെടുത്തുക. 

5. ഉള്ളിയും വെളുത്തുള്ളിയും 

ഉള്ളി, സവാള, വെളുത്തുള്ളി തുടങ്ങിയവയുടെ അമിത ഉപയോഗവും ചിലരില്‍ നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉണ്ടാക്കാം. അത്തരക്കാര്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക. 

6. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കുക. പകരം  ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം. 

7. ഉരുളക്കിഴങ്ങ്, ബീന്‍സ്

ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ ഇവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. 

8. കോഫി

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ചിലരില്‍ കാപ്പി, പാല്‍, ചായ, വെണ്ണ എന്നിവ അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന സെലീനിയം അടങ്ങിയ ഒമ്പത് ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios