എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ ആറ് ഭക്ഷണസാധനങ്ങള്‍...

വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചെയ്യേണ്ടത്. 

foods that maintain strong bones

ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നില്‍. എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചെയ്യേണ്ടത്. 

അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ പച്ചിക്കറിയാണ് ചീര. മാത്രമല്ല ചീരയില്‍ സാധാരണ ഇലക്കറികളേക്കാള്‍ കൂടുതല്‍ കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. 

രണ്ട്...

പയറുവര്‍ഗങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർ​ഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് മുട്ട ശീലമാക്കാം.

നാല്...

പാലും പുലുല്‍പ്പനങ്ങളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, വിറ്റാമിന്‍ ഡി, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിങ്ങനെ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ടതെല്ലാം പാലിലുണ്ട്. 

അഞ്ച്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പോലുള്ള നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ചാള, അയല, മത്തി, ചൂര പോലുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Also Read: അപ്പെന്‍ഡിസൈറ്റിസ്; ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുത്...

Latest Videos
Follow Us:
Download App:
  • android
  • ios