Asianet News MalayalamAsianet News Malayalam

ഈ ഏഴ് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, വൃക്കകളെ പൊന്നു പോലെ കാക്കാം

പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

foods that keep your kidneys healthy
Author
First Published May 9, 2024, 6:12 PM IST

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ആപ്പിള്‍

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

ബെറി പഴങ്ങള്‍

ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ഒമേഗ 3 ഫാറ്റി ആസിഡ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.  

ഇലക്കറികള്‍

അയേണ്‍, വിറ്റാമിന്‍ എ, സി, കെ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

മധുരക്കിഴങ്ങ്

വിറ്റാമിനുകളായ എ, സി, ബി6, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

മഞ്ഞള്‍

കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

വെളുത്തുള്ളി

ആന്‍റി ഓക്സിഡന്‍റെ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വൃക്കകളുടെ ആരോഗ്യത്തിനായി വെളുത്തുള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഇഞ്ചി ചായയില്‍ നാരങ്ങാ നീര് കൂടി ചേര്‍ക്കൂ; അറിയാം മാറ്റങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios