നിങ്ങള്‍ പതിവായി കഴിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങള്‍ ക്യാൻസര്‍ സാധ്യതയെ കൂട്ടും...

മാറിയ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത വണ്ണം തുടങ്ങിയവയാണ് പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടുന്നത്. അത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം...

foods that increase risk of cancer

ലോകത്ത് ഏറ്റവും ഭയാനകവും എന്നാൽ സാധാരണവുമായ ഒരു രോഗമാണ് ക്യാന്‍സര്‍. മാറിയ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത വണ്ണം തുടങ്ങിയവയാണ് പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടുന്നത്. അത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1.  സോസേജുകൾ... 

സോസേജുകൾ പോലെ ചുവന്നതും സംസ്കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. 

2. ബീഫ്... 

ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. 

3. മധുരം... 

പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. 

4. ഉപ്പിലിട്ട ഭക്ഷണങ്ങള്‍...

ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും വയറിലെ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

5. മദ്യം...

അമിതമായി മദ്യപിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. അതിനാല്‍ മദ്യപാനവും കുറയ്ക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ തടയാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios