Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ.

foods that could cause weight gain
Author
First Published Sep 9, 2024, 9:17 PM IST | Last Updated Sep 9, 2024, 9:17 PM IST

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹമുള്ളവരാണ് പലരും. എന്നാൽ അതിനായി മിനക്കെടാൻ അൽപം മടിയും കാണും. 
കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

1. ബേക്കറി ഭക്ഷണങ്ങള്‍

പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കൂട്ടാം. അതിനാല്‍ ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

2. റെഡ് മീറ്റ്

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്. 

3. ശീതള പാനീയങ്ങൾ

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങളിലെ പഞ്ചസാരയും മറ്റും ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. 

4. സംസ്കരിച്ച ഭക്ഷണങ്ങള്‍ 

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

5. ചീസ് 

ചീസിൽ ധാരാളം കൊഴുപ്പും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.  അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ക്യാൻസർ സാധ്യത കുറയ്ക്കാൻ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios