Asianet News MalayalamAsianet News Malayalam

പല്ലുകളുടെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

പല കാരണങ്ങള്‍ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം. ചില ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  

foods that cause cavities and ruin your teeth
Author
First Published Sep 25, 2024, 11:48 AM IST | Last Updated Sep 25, 2024, 11:51 AM IST

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം. ചില ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  

1. മധുരമുളള മിഠായി

മധുരമുളള മിഠായികള്‍ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.  ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ മധുരമുളള മിഠായികള്‍, ചോക്ലേറ്റ് കുക്കീസ്, ഐസ്ക്രീം തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

2. സ്നാക്സ് 

ചിപ്സ്, പോപ്കോണ്‍ പോലെയുള്ള ഉപ്പ് ധാരാളം അടങ്ങിയ സ്നാക്സും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് 
പല്ലുകളുടെ ഇനാമലിന് നല്ലത്. 

3. കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങള്‍ 

സോഡ പോലെയുള്ള എല്ലാ കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങളും പല്ലുകളെ നശിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. 

4. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ 

പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും പല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല.  

5. മദ്യം 

അമിത മദ്യപാനവും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പാലിലോ റാഗിയിലോ? ഏതിലാണ് കാത്സ്യം കൂടുതലുള്ളത്?

youtubevideo


Latest Videos
Follow Us:
Download App:
  • android
  • ios