Asianet News MalayalamAsianet News Malayalam

മുഖക്കുരുവിന് കാരണമാകുന്ന നാല് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

foods that cause acne chance
Author
First Published Sep 22, 2024, 8:00 PM IST | Last Updated Sep 22, 2024, 8:01 PM IST

എപ്പോഴും മുഖക്കുരു വരുന്ന ചര്‍മ്മമാണോ? എങ്കില്‍, ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം.  മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. പഞ്ചസാര

അമിതമായ പഞ്ചസാരയുടെ ഉപയോഗം മുഖക്കുരുവിന് കാരണമാകും. കാരണം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും ഇതു ചർമ്മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉൽപാദിപ്പിക്കുകയും ചെയ്യും. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. 

2. പാലുല്‍പ്പന്നങ്ങള്‍

പാലുൽപ്പന്നങ്ങളും ചിലരില്‍ മുഖക്കുരുവിന് കാരണമാകാം. കാരണം പാലും പാലുല്‍പ്പന്നങ്ങളും ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യും.  അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും  ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്. 

3. സംസ്കരിച്ച ഭക്ഷണങ്ങള്‍

അമിത കലോറിയും കാര്‍ബോയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും മുഖക്കുരുവിന്‍റെ സാധ്യതയെ കൂട്ടിയേക്കാം. 

4. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലരില്‍ മുഖക്കുരുവിനുള്ള സാധ്യതയെ കൂട്ടാം. കാരണം ഇത്തരം ഭക്ഷണങ്ങളിലെ എണ്ണ മുഖത്തെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വിറ്റാമിന്‍ കെയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios