Health Tips: സ്ത്രീകളിലെ യൂറിനറി ഇൻഫെക്ഷൻ തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഇ-കോളി, പ്രോടിയസ്, സ്യൂഡോമോണസ് തുടങ്ങിയ വിവിധങ്ങളായ ബാക്ടീരിയകളാണ് ഇതുണ്ടാക്കുന്നത്. ലൈംഗികബന്ധവും കൃത്യമായി ശുചിത്വം പാലിക്കാത്തതും, പ്രമേഹം, അമിത ഭാരം, ജനിതകകാരണങ്ങൾ മുതലായവ ഇത്തരം രോഗാണുബാധയ്ക്ക് കാരണമാകുന്നു. മൂത്രം ഒഴിക്കാതെ ദീർഘനേരം ഇരിക്കുന്നതും മൂത്രരോഗാണുബാധയ്ക്ക് കാരണമാകാം. 

Foods that can help prevent Urinary Tract Infections

യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ (UTIs) അഥവാ മൂത്രനാളിയിലെ അണുബാധ പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കാണപ്പെടുന്നത്. ഇ-കോളി, പ്രോടിയസ്, സ്യൂഡോമോണസ് തുടങ്ങിയ വിവിധങ്ങളായ ബാക്ടീരിയകളാണ് ഇതുണ്ടാക്കുന്നത്. ലൈംഗികബന്ധവും കൃത്യമായി ശുചിത്വം പാലിക്കാത്തതും, പ്രമേഹം, അമിത ഭാരം, ജനിതകകാരണങ്ങൾ മുതലായവ ഇത്തരം രോഗാണുബാധയ്ക്ക് കാരണമാകുന്നു. മൂത്രം ഒഴിക്കാതെ ദീർഘനേരം ഇരിക്കുന്നതും മൂത്രരോഗാണുബാധയ്ക്ക് കാരണമാകാം. 

ചില ഭക്ഷണങ്ങൾ മൂത്രനാളിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ബാക്‌ടീരിയകളെ തടയുകയും സ്ത്രീകളിലെ യുടിഐയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. യുടിഐകളുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം: 

1. ക്രാൻബെറി ജ്യൂസ്

ക്രാൻബെറികളിൽ പ്രോആന്തോസയാനിഡിൻസ് (PACs) അടങ്ങിയിട്ടുണ്ട്.  ഇത് ബാക്ടീരിയയെ, പ്രത്യേകിച്ച് ഇ.കോളിയെ മൂത്രനാളിയിലെ ഭിത്തികളിൽ പറ്റിനിൽക്കുന്നത് തടയുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. അതിനാല്‍ മധുരമില്ലാത്ത ക്രാൻബെറി ജ്യൂസ് സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

2. ബ്ലൂബെറി

ബ്ലൂബെറിയിലും പിഎസിഎസ് അടങ്ങിയിട്ടുണ്ട്, ഇത് മൂത്രനാളിയിലെ പാളിയിൽ ബാക്ടീരിയകൾ പറ്റിനിൽക്കുന്നത് തടയാൻ സഹായിക്കുന്നു. കൂടാതെ ബ്ലൂബെറി ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ ശരീരത്തിന്‍റെ മൊത്തത്തിലുള്ള രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

3. പ്രോബയോട്ടിക്സ്

പ്രോബയോട്ടിക്സ് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിനാല്‍ തൈരും പുളിപ്പിച്ച ഭക്ഷണങ്ങളുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന് ശക്തമായ ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇവ യുടിഐക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. 

5. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിൻ സി  മൂത്രത്തിന്‍റെ അസിഡിറ്റി വർദ്ധിപ്പിക്കുകയും ബാക്ടീരിയയുടെ വളർച്ചയ്ക്ക് അനുകൂലമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

6. പൈനാപ്പിൾ

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു എൻസൈം ആണ്. ഇവയും യുടിഐ ലക്ഷണങ്ങൾ കുറയ്ക്കാനും അണുബാധയെ തടയാനും സഹായിക്കും. 

7. വെള്ളരിക്ക

വെള്ളരിക്കയിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ സ്വാഭാവിക ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു, ഇത് മൂത്രത്തിന്‍റെ അളവ് വർദ്ധിപ്പിക്കാനും ബാക്ടീരിയകളെ പുറന്തള്ളാനും സഹായിക്കുന്നു. 

8. ആപ്പിൾ

ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താനും മലബന്ധം തടയാനും സഹായിക്കുന്നു, ഇതിലൂടെ യുടിഐ സാധ്യത കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇവയിൽ ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും ഈ ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios