Health Tips: ക്ഷീണം അകറ്റാനും ഊർജ്ജം ലഭിക്കാനും രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ഇവയുടെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുക എന്നത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. കറുത്ത ഉണക്കമുന്തിരി
ഇവയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്നുള്ള ഊർജ്ജം നൽകാന്‍ സഹായിക്കുന്നു. കൂടാതെ ഉണക്കമുന്തിരിയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും അതുമൂലമുള്ള ക്ഷീണത്തെ അകറ്റാനും സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
2. നട്സ്
പ്രോട്ടീനും അയേണും വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.
3. പയറുവര്‍ഗങ്ങള്‍
പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
4. വാഴപ്പഴം
കാര്‍ബോഹൈട്രേറ്റ്, പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ബനാന കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
5. മത്തന്‍ വിത്തുകള്‍
അയേണ്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമായ മത്തന്‍ കുരുവും ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: തലച്ചോറിന്‍റെ ആരോഗ്യത്തിനും ബുദ്ധിശക്തി കൂട്ടാനും ചെയ്യേണ്ട കാര്യങ്ങള്‍