Asianet News MalayalamAsianet News Malayalam

സെലീനിയം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ഗുണമുണ്ട്...

സെലീനിയം ശരീരത്തില്‍ കുറഞ്ഞാല്‍‌ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം.  സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

foods that are rich in selenium mineral
Author
First Published Mar 3, 2024, 9:51 PM IST

സെലീനിയം എന്ന ധാതു അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. സെലീനിയം ശരീരത്തില്‍ കുറഞ്ഞാല്‍‌ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം.  സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

സൂര്യകാന്തി വിത്തുകൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, മഗ്നീഷ്യം, പ്രോട്ടീൻ, നാരുകൾ തുടങ്ങി പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 23 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 

രണ്ട്... 

ബ്രസീൽ നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സെലീനിയത്തിന്‍റെ സമ്പന്നമായ ഉറവിടമാണിത്. ഒരു ബ്രസീൽ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ടെന്ന് കണക്കാക്കുന്നു. 

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രധാനമായും മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം അടങ്ങിയിട്ടുള്ളത്. ഒരു മുട്ടയില്‍ നിന്ന് 15 മൈക്രോ ഗ്രാം സെലീനിയം ലഭിക്കും. 

നാല്... 

മഷ്റൂം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സെലീനിയം ധാരാളം അടങ്ങിയ മഷ്റൂം കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

അഞ്ച്... 

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് മത്തി പോലെയുള്ള മത്സ്യങ്ങള്‍. 100 ഗ്രാം ഫിഷില്‍ 92 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 

ആറ്..

ചിക്കനാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ചിക്കനില്‍ 25 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 

ഏഴ്...

ചീരയാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ചീരയില്‍ 11 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 

എട്ട്... 

മുഴുധാന്യങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും സെലീനിയം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ലിവർ സിറോസിസിന്‍റെ ഈ പത്ത് ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്...

youtubevideo

 

 

Latest Videos
Follow Us:
Download App:
  • android
  • ios