കുട്ടികള്‍ നന്നായി പഠിക്കണമെന്ന് ആഗ്രഹമുണ്ടോ? ബുദ്ധിവികാസത്തിനും ഓര്‍മ്മശക്തിക്കും നൽകാം ഈ ഭക്ഷണങ്ങൾ...

കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം തന്നെ നല്‍കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്.

foods Kids Should Have Regularly For Better Brain Health

കുട്ടികളുടെ തലച്ചോറിന്‍റെ ആരോഗ്യത്തിനായി മാതാപിതാക്കള്‍ അവരുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ആരോഗ്യകരമായ ഭക്ഷണം ഏറെ പ്രധാനമാണ്. കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം തന്നെ നല്‍കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. 

അത്തരത്തില്‍ കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടികളുടെ ഓര്‍മ്മശക്തിക്കും അവരുടെ തലച്ചോറിനും നല്ലതാണ്. 

രണ്ട്... 

ബ്ലൂബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരുടെ ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മൂന്ന്... 

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും. മുട്ട പ്രഭാത ഭക്ഷണമായി നല്‍കുന്നത് കുട്ടികളുടെ  ബുദ്ധിവികാസത്തിനും നല്ലതാണ്. 

നാല്... 

ഇലക്കറികൾ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും ഭക്ഷണ നാരുകളുടെയും സമൃദ്ധമായ ഉറവിടമാണ്  ഇലക്കറികൾ. അതിനാല്‍ ഇവയും തലച്ചോറിനെ നല്ല രീതിയിൽ സ്വാധീനിക്കും.

അഞ്ച്... 

നട്സും സീഡുകളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയ സീഡ് തുടങ്ങിയവ കഴിക്കുന്നതും കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്. 

ആറ്... 

പയർ വർഗങ്ങളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഇവ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ഏഴ്... 

മുഴുധാന്യങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുഴുധാന്യങ്ങളായ ഗോതമ്പ്, ബാർലി, അരി, ഓട്സ് തുടങ്ങിയവയിൽ ബി വിറ്റാമിനുകൾ ഉണ്ട്. ഇവ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമശക്തി നിലനിർത്താനും സഹായിക്കും. 

എട്ട്... 

തൈര് ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അയഡിന്‍, പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയതാണ് തൈര്. ഇവയിലെ ഫാറ്റും ബുദ്ധിവികാസത്തിന് സഹായിക്കും. 

ഒമ്പത്... 

അവക്കാഡോയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

പത്ത്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഈ പത്ത് ഭക്ഷണങ്ങള്‍ പതിവാക്കൂ, ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് തടയാം...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios