ജീവനുള്ള ചെമ്മീൻ കഴിക്കുന്ന വ്ളോഗര്‍; വിമര്‍ശനവുമായി കമന്‍റുകള്‍

നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. തായ്‍ലാൻഡില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മുളക്, മല്ലിയില, ഫ്രഷ് സോസ്, ഉള്ളി, ചെറുനാരങ്ങാനീര് എന്നിങ്ങനെയുള്ള സ്പൈസുകളും മറ്റും ചേര്‍ത്തതിലേക്ക് ഒരു ടാങ്കില്‍ നിന്ന് ജീവനുള്ള ചെമ്മീനുകളെ അരിപ്പയില്‍ പിടിച്ച് നിറയ്ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ജീവനുള്ള ചെമ്മീൻ വച്ച് ഒരു സലാഡ്.

food vlogger tastes live shrimp salad the video going viral hyp

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്. ഇവയില്‍ തന്നെ ഫുഡ് വീഡിയോകളാണ് കാര്യമായും ഏവരുടെയും ഫീഡില്‍ വരികയെന്നത് തീര്‍ച്ച. ഓരോ പ്രദേശത്തുമുള്ള രുചി വൈവിധ്യങ്ങള്‍, പുത്തൻ പാചക പരീക്ഷണങ്ങള്‍ എന്നിങ്ങനെ കണ്ടിരിക്കാൻ കൗതുകമുള്ള പലതും ഫുഡ് വീഡിയോകളില്‍ ഉള്ളടക്കമായി വരാറുണ്ട്.

ഇവയില്‍ തന്നെ നമുക്ക് കണ്ടോ,കേട്ടോ, അനുഭവിച്ചോ പരിചയമില്ലാത്ത അത്രയും അപരിചിതമായ- എന്നാല്‍ നമ്മളില്‍ കൗതുകം നിറയ്ക്കുന്ന പുതിയ ഭക്ഷണങ്ങളെ കുറിച്ച് അറിയാനാണ് അധികപേരും താല്‍പര്യപ്പെടുക. മിക്കവാറും പുറംരാജ്യങ്ങളില്‍ നിന്നുള്ള വീഡിയോകളായിരിക്കും ഇത്തരത്തില്‍ ഏറെ വ്യത്യസ്തമായി കാണപ്പെടുക.

സമാനമായ രീതിയില്‍ വ്യാപക ശ്രദ്ധ നേടുകയാണ് ഒരു ഫുഡ് വ്ളോഗറുടെ വീഡിയോ. എന്താണിതിന്‍റെ പ്രത്യേകതയെന്നല്ലോ? ജീവനുള്ള ചെമ്മീൻ ആണ് ഇതില്‍ ഇദ്ദേഹം കഴിച്ച് പരീക്ഷിക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ ഭൂരിഭാഗം പേര്‍ക്കും ഇത് അത്ര 'ദഹിക്കുന്ന' സംഗതിയല്ല. അപ്പോള്‍പ്പിന്നെ കാണാൻ പറയേണ്ടതില്ലല്ലോ...

എങ്കിലും നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. തായ്‍ലാൻഡില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മുളക്, മല്ലിയില, ഫ്രഷ് സോസ്, ഉള്ളി, ചെറുനാരങ്ങാനീര് എന്നിങ്ങനെയുള്ള സ്പൈസുകളും മറ്റും ചേര്‍ത്തതിലേക്ക് ഒരു ടാങ്കില്‍ നിന്ന് ജീവനുള്ള ചെമ്മീനുകളെ അരിപ്പയില്‍ പിടിച്ച് നിറയ്ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ജീവനുള്ള ചെമ്മീൻ വച്ച് ഒരു സലാഡ്.

വിചിത്രമായ വിഭവം പരീക്ഷിച്ചുനോക്കുന്ന ഫുഡ് വ്ളോഗര്‍ക്ക് പക്ഷേ സോഷ്യല്‍ മീഡിയയില്‍ കാര്യമായ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഇത് ക്രൂരമാണെന്നും ഇങ്ങനെയുള്ള പ്രവണതകള്‍ ഒരിക്കലും ആസ്വദനീയമല്ലെന്നുമെല്ലാം ഇവര്‍ പറയുന്നു. അതേസമയം ഇതെല്ലാം അന്നാട്ടിലെ ഭക്ഷണസംസ്കാരത്തിന്‍റെ ഭാഗമാണ്- നമുക്ക് മാത്രമാണ് ഇത് അസാധാരണമായി തോന്നുന്നത് എന്ന തരത്തില്‍ ന്യായീകരിക്കുന്നവരുമുണ്ട്. എന്തായാലും വിമര്‍ശകര്‍ തന്നെ ഏറെയും.

വിമര്‍ശനങ്ങളും ചീത്തവിളികളും കിട്ടുന്നുണ്ടെങ്കിലും വീഡിയോ മോശമല്ലാത്ത രീതിയില്‍ ആളുകള്‍ കാണുന്നുമുണ്ട്. രസകരമായ വീഡിയോ കണ്ടുനോക്കുന്നോ?

വീഡിയോ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sam Pepper (@sampepper)

Also Read:- ഒരു രൂപയ്ക്ക് ചായ; നാല്‍പത് വര്‍ഷമായി കുട്ടേട്ടന്‍റെ മാറാത്ത നിലപാട്...

 

Latest Videos
Follow Us:
Download App:
  • android
  • ios