'ഇതാണ് ബര്‍ഗര്‍ എങ്കില്‍ ഹൃദയത്തിനോട് ടാറ്റാ പറയാം'; ഫുഡ് വീഡിയോ വൈറലാകുന്നു

ഫുഡ് വീഡിയോകളില്‍ വലിയ രീതിയില്‍ ഉള്‍ക്കൊള്ളിക്കുന്നൊരു വിഭാഗമാണ് സ്ട്രീറ്റ് ഫുഡ്. അതായത് വഴിയോരത്ത് കാണുന്ന ചെറിയ തട്ടുകടകളിലോ ഫുഡ് സ്റ്റാളുകളിലോ എല്ലാം ലഭിക്കുന്ന വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോകള്‍. 

food lovers criticize desi burger preparation in street food stall hyp

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഏറെയും കാണാറ്. പുതിയ റെസിപികള്‍ പരിചയപ്പെടുത്തുന്നതോ, വിഭവങ്ങള്‍ തന്നെ പല രീതിയില്‍ തയ്യാറാക്കുന്നതോ, യാത്രകളില്‍ കണ്ടെത്തുന്ന രുചി വൈവിധ്യങ്ങളോ എല്ലാമാകാം ഇത്തരത്തില്‍ ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറ്. 

ഫുഡ് വീഡിയോകളില്‍ വലിയ രീതിയില്‍ ഉള്‍ക്കൊള്ളിക്കുന്നൊരു വിഭാഗമാണ് സ്ട്രീറ്റ് ഫുഡ്. അതായത് വഴിയോരത്ത് കാണുന്ന ചെറിയ തട്ടുകടകളിലോ ഫുഡ് സ്റ്റാളുകളിലോ എല്ലാം ലഭിക്കുന്ന വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോകള്‍. 

പലപ്പോഴും നമ്മള്‍ വലിയ വില കൊടുത്ത് സ്റ്റാര്‍ ഹോട്ടലുകളില്‍ വച്ചോ അല്ലെങ്കില്‍ വിദേശയാത്രകളില്‍ വച്ചോ എല്ലാം കഴിക്കുന്ന വിഭവങ്ങളുടെ നാടൻ അനുകരണങ്ങളും ഇത്തരത്തിലുള്ള ഫുഡ് സ്റ്റാളുകളില്‍ കാണാറുണ്ട്. സമാനമായ രീതിയില്‍ ബര്‍ഗര്‍ തയ്യാറാക്കുന്നൊരു ഫുഡ് സ്റ്റാളില്‍ നിന്നുള്ള വീഡിയോ ആണിപ്പോള്‍ കാര്യമായ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

ബര്‍ഗര്‍ തയ്യാറാക്കുന്നതിനുള്ള ബണ്ണുകള്‍ ഓരോന്നായി വലിയ ചട്ടിയില്‍ എണ്ണ ചൂടാക്കി, ഇതില്‍ പൊരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന് ശേഷം ബര്‍ഗര്‍ പാറ്റീസും മസാലക്കൂട്ട് ചേര്‍ത്ത് തയ്യാറാക്കി എണ്ണയില്‍ വറുത്തെടുക്കുകയാണ്. ബണ്‍ നെടുകെ കീറി ഇതിനകത്ത് പച്ച നിറത്തിലുള്ള- നാടൻ രീതിയില്‍ തയ്യാറാക്കുന്ന മസാലദ്രാവകം ഒഴിച്ച് ഇതില്‍ സവാളയും തക്കാളിയും എണ്ണയില്‍ വറുത്ത പാറ്റീസും ചീസ്/ പനീര്‍, മറ്റ് ചില പച്ചക്കറികളുമെല്ലാം ചേര്‍ത്തുവച്ചാണ് ഇവിടെ ബര്‍ഗര്‍ തയ്യാറാക്കുന്നത്. 

ഇങ്ങനെ ബര്‍ഗര്‍ തയ്യാറാക്കിയാല്‍ അധികകാലം ആയുസുണ്ടാകില്ലെന്ന തരത്തില്‍, അത്രയും രൂക്ഷമായാണ് സോഷ്യല്‍ മീഡിയയില്‍ ഈ റെസിപിക്കെതിരെ വിമര്‍ശനമുയരുന്നത്. ഏത് വിഭവവുമാകട്ടെ, അത് ചിലവ് കുറച്ച് നാടൻ രീതിയില്‍ തയ്യാറാക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാല്‍ ആരോഗ്യത്തിന് മുകളില്‍ ഇത്രയും വെല്ലുവിളി ഉയര്‍ത്തുംവിധത്തില്‍ തയ്യാറാക്കരുത് എന്നാണ് അധികപേരും അഭ്യര്‍ത്ഥിക്കുന്നത്. 

ഇങ്ങനെയാണ് ബര്‍ഗറെങ്കില്‍ ഹൃദയത്തിനോട്  ടാറ്റാ പറയാമെന്നും, വര്‍ക്കൗട്ട് ചെയ്തിട്ട് പോലും കാര്യമില്ലെന്നുമെല്ലാമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന നെഗറ്റീവ് കമന്‍റുകള്‍. അതേസമയം ഇതിലും അനാരോഗ്യകരമായ പല വിഭവങ്ങളും കഴിക്കുന്നവരാണ് പാവപ്പെട്ട സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരെ കുറ്റപ്പെടുത്തുന്നതെന്നും, ചീസ്- മയോണൈസ് പോലുള്ള മനുഷ്യരെ അപകടപ്പെടുത്തുന്ന ചേരുവകളൊന്നും ഇവയില്‍ ഇല്ലല്ലോയെന്നുമെല്ലാം വീഡിയോയെ പിന്തുണയ്ക്കുന്നവരും കമന്‍റില്‍ കുറിച്ചിരിക്കുന്നു.

വീഡിയോ കാണാം...

 

 

Also Read:- 'ഇങ്ങനെയാണെങ്കില്‍ പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്'; വൈറലായ വീഡിയോ

 

Latest Videos
Follow Us:
Download App:
  • android
  • ios