ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍...
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കുകയും ചെയ്യതാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ആരോഗ്യത്തെ സംരക്ഷിക്കാം.
ആരോഗ്യകരമായ ഒരു ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനം. എന്നാല്‍ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കുകയും ചെയ്യതാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ആരോഗ്യത്തെ സംരക്ഷിക്കാം. ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ ശരീരത്തെ മോശമായി ബാധിക്കാം. തിരക്കിനിടയില്‍ പലരും ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാറില്ല. ഇതാണ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. അതിനാല്‍ ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.
രണ്ട്...
പോഷകഗുണമുള്ള ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും നിത്യേനയുള്ള ആഹാരത്തിന്റെ ഭാഗമാക്കണം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ എ, സി, ഡി, ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി കൂട്ടാനും അതുവഴി ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുകയാണ് ആരോഗ്യത്തിന് നല്ലത്. അതുപോലെ തന്നെ, പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറി കൂട്ടുകയും അത് ആരോഗ്യത്തിനെ മോശമായി ബാധിക്കുകയും ചെയ്യും. പ്രമേഹത്തിനും അമിതവണ്ണത്തിനും അത് വഴിയൊരുക്കും.
നാല്...
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇവ കൊളസ്ട്രോള്‍ കൂട്ടും. അതുപോലെ തന്നെ റെഡ് മീറ്റ് കഴിക്കുന്നതും പരമാവധി കുറയ്ക്കാം.
Also Read: ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...