ഫ്രൂട്ട്സ് അധികമായാലും 'പണി'?; കരളിനെ പ്രശ്നത്തിലാക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയൂ...
കരള്‍വീക്കമോ മറ്റ് കരള്‍രോഗങ്ങളോ മാത്രമല്ല ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ചര്‍മ്മത്തെയോ മുടിയെയോ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി എത്രയോ അസുഖങ്ങളിലും ആരോഗ്യാവസ്ഥകളിലും കരളിന് പങ്കുണ്ടെന്ന് അറിയാമോ? അതുകൊണ്ട് തന്നെ കരളിനെ സുരക്ഷിതമാക്കേണ്ടത് നിര്‍ബന്ധമാണ്.
കരള്‍ നമ്മുടെ ശരീരത്തില്‍ എത്രമാത്രം ( Liver Functions) പ്രാധാന്യമുള്ള അവയവമാണെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ട കാര്യമില്ല. കരള്‍ പ്രശ്നത്തിലായാല്‍ ശരീരത്തിലെ ഏതാണ്ട് അഞ്ഞൂറോളം പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നുവെന്നാണ് വയ്പ്. അതായത് അത്രമാത്രം വിവിധങ്ങളായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കരളിന് ( Liver Functions) പങ്കുണ്ട്.
കരള്‍വീക്കമോ മറ്റ് കരള്‍രോഗങ്ങളോ ( Liver Disaese ) മാത്രമല്ല ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ചര്‍മ്മത്തെയോ മുടിയെയോ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി എത്രയോ അസുഖങ്ങളിലും ആരോഗ്യാവസ്ഥകളിലും കരളിന് പങ്കുണ്ടെന്ന് അറിയാമോ? അതുകൊണ്ട് തന്നെ കരളിനെ സുരക്ഷിതമാക്കേണ്ടത് നിര്‍ബന്ധമാണ്. ഇനി കരളിനെ ക്രമേണ പ്രശ്നത്തിലാക്കുന്ന ( Liver Disaese ) ചില ഭക്ഷണപാനീയങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ശ്രദ്ധിക്കുക ഇവ പതിവായി അമിത അളവില്‍ ചെല്ലുന്നത് മാത്രമാണ് കരളിന് പ്രശ്നമാവുക. അല്ലാതെ ഇവ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല.
ഒന്ന്...
പഴങ്ങള്‍ അതവാ ഫ്രൂട്ട്സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ അമിതമായ രീതിയില്‍ പതിവായി ഫ്രൂട്ട്സ് കഴിക്കുന്നത് കരളിന് ഭാരമാകാം. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന 'ഫ്രക്ടോസ്' അധികമായെത്തുമ്പോഴാണ് കരളിന് ബുദ്ധിമുട്ടാകുന്നത്.
രണ്ട്...
സോഡ, അതുപോലുള്ള പാനീയങ്ങളും പതിവാക്കുന്നത് കരളിന് നല്ലതല്ല. ഇതിലും അടങ്ങിയിട്ടുള്ള മധുരമാണ് (ഷുഗര്‍) കരളിന് വില്ലനായി വരുന്നത്. കരള്‍വീക്കത്തിലേക്ക് ഏറ്റവുമധികം ആളുകളെ നയിക്കുന്നൊരു ഡയറ്റ് കാരണം കൂടിയാണിത്.
മൂന്ന്...
ഇന്ന് വിപണിയില്‍ നമുക്ക് ലഭ്യമായിട്ടുള്ള മിക്ക ബ്രഡുകളും റിഫൈൻഡ് ഷുഗര്‍, പൗഡര്‍, പാമോയില്‍, ട്രാൻസ് ഫാറ്റ് എന്നിവ കൊണ്ടെല്ലാം തയ്യാറാക്കുന്നതാണ്. ഇവയൊന്നും പതിവായി അകത്തെത്തുന്നത് കരളിന് നല്ലതല്ല. ധാന്യങ്ങള്‍ കൊണ്ട് തന്നെ സുരക്ഷിതമായി തയ്യാറാക്കുന്ന ബ്രഡാണെന്ന് ഉറപ്പുള്ളവ മാത്രം പതിവായി ഉപയോഗിക്കാം.
നാല്...
പ്രോസസ്ഡ് മീറ്റ് ഇന്ന് മിക്കവരും ഉപയോഗിക്കാറുണ്ട്. ഇതില്‍ കാര്യമായ അളവില്‍ തന്നെ പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കാറുണ്ട്. ഇത് വല്ലപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാല്‍ എപ്പോഴുമായാല്‍ അത് കരളിന് ഭാരമായി മാറാം. കരള്‍വീക്കത്തിലേക്ക് ആളുകളെ നയിക്കുന്ന മറ്റൊരു ഡയറ്റ് മിസ്റ്റേക്ക് ആണ് പ്രോസസ്ഡ് മീറ്റിന്‍റെ വ്യാപക ഉപയോഗം.
അഞ്ച്...
മദ്യപാനത്തിനുള്ള ദോഷഫലങ്ങളെ കുറിച്ചെല്ലാം എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് അത് കരളിനുണ്ടാക്കുന്ന കോട്ടം. മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന വിഷാംശങ്ങളെയും മറ്റും അരിച്ചെടുത്ത് പുറന്തള്ളുന്ന ജോലി ചെയ്യുന്നത് കരളാണ്. അങ്ങനെയെങ്കില്‍ പതിവായി മദ്യം അകത്തുചെല്ലുമ്പോള്‍ കരളിനുണ്ടാകുന്ന അപകടം ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ മദ്യപാനം പരിപൂര്‍ണമായി ഒഴിവാക്കാൻ സാധിക്കുമെങ്കില്‍ അത്രയും നല്ലത്. വല്ലപ്പോഴും അല്‍പം കഴിക്കുന്നതാണെങ്കില്‍ അത് കൈകാര്യം ചെയ്യാൻ കരളിന് സാധിക്കുന്നതുമാണ്.
Also Read:- ബ്രഡും ബിസ്കറ്റും അധികം കഴിക്കേണ്ട; നിങ്ങളറിയേണ്ടത്...