Health Tips: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വയറു കൂടാതിരിക്കാന്‍ ഗുണം ചെയ്യും.
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ കുറച്ചധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വയറു കൂടാതിരിക്കാന്‍ ഗുണം ചെയ്യും. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഉലുവ വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഉലുവ. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പ് കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാം.
രണ്ട്...
ഗ്രീന്‍ ടീയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
മൂന്ന്...
മഞ്ഞള്‍ വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് രാവിലെ കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കും.
നാല്...
ആപ്പിള്‍ സൈഡന്‍ വിനഗര്‍ കുടിക്കുന്നതും വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കും.
അഞ്ച്...
ഇഞ്ചി ചായ ആണ് അടുത്തതായിു ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചി ചായ കുടിക്കുന്നതും വയറു കുറയ്ക്കാന്‍ ഗുണം ചെയ്യും.
ആറ്...
ചിയാ സീഡ് വെള്ളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഇവ രാവിലെ കുടിക്കുന്നതും വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മലബന്ധം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...