Food Video: കെച്ചപ്പ് കൊണ്ട് ഐസ്‌ക്രീം; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ

ഇപ്പോഴിതാ ഐസ്ക്രീമില്‍ നടത്തിയ ഒരു വിചിത്ര പരീക്ഷണത്തിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

Expensive Ketchup Ice-Cream Goes Viral

സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല തരത്തിലുള്ള പരീക്ഷണങ്ങളുടെ വീഡിയോകള്‍ കുറച്ചധികം നാളായി സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുണ്ട്. ചില വിചിത്രമായ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല  'കോമ്പിനേഷനു'കളും ആണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ വാരികൂട്ടുന്നത്. 

ഇപ്പോഴിതാ ഐസ്ക്രീമില്‍ നടത്തിയ ഒരു വിചിത്ര പരീക്ഷണത്തിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. മധുരവും പുളിയും ഇടകലര്‍ന്ന കെച്ചപ്പ് ഉപയോഗിച്ചാണ് ഇവിടെ ഈ ഐസ്ക്രീം തയ്യാറാക്കിയിരിക്കുന്നത്. സെയ്ഫ് ഷവാഫ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് കെച്ചപ്പ് ഐസ്‌ക്രീമിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പിങ്ക് നിറമുള്ള കെച്ചപ്പ് ഐസ്‌ക്രീം സെയ്ഫ് വാങ്ങി രുചിച്ച് നോക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് ശരിക്കും കെച്ചപ്പ് കൊണ്ട് തയ്യാറാക്കിയതാണോയെന്ന് സെയ്ഫ് ഐസ്‌ക്രീം വാങ്ങുമ്പോള്‍ ചോദിക്കുന്നുണ്ട്. കെച്ചപ്പിന്റെ രുചി ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ഐസ്‌ക്രീം എന്തായാലും ഇഷ്ടപ്പെടുമെന്ന് സെയ്ഫ് പറയുന്നു. 970 രൂപയാണ് ഇതിന്‍റെ വില. 

58 ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 1.37 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. അതേസമയം വലിയ വിമര്‍ശനമാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്. ഐസ്ക്രീമിനോട് കാണിക്കുന്ന ക്രൂരതയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.  ഐസ്ക്രീമിനെ തന്നെ വെറുക്കും എന്നായിരുന്നു ഒരാളുടെ കമന്‍റ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saif Shawaf (@saifshawaf)

 

സമാനമായ കെച്ചപ്പ് ഐസ്ക്രീമിന്‍റെ വീഡിയോ ഇതിനുമുമ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എങ്ങനെയാണ് ഇവ തയ്യാറാക്കുന്നത് എന്നും വീഡിയോയില്‍ വ്യക്തമായിരുന്നു. സാധാരണ ഐസ്ക്രീം തയ്യാറാക്കുന്നത് പോലെ പാലും പഞ്ചസാരയുമെല്ലാം ചേർത്ത് അടിച്ചാണ് ഇതും തയ്യാറാക്കുന്നത്. എന്നാൽ ഫ്ളേവറിന് വേണ്ടി ചേർക്കുന്നത് കെച്ചപ്പാണെന്ന് മാത്രം. ഐസ്ക്രീം തയ്യാറാക്കി അത് തണുപ്പിച്ചെടുത്ത് കഴിക്കുമ്പോൾ അതിന്‍റെ കൂടെയും കെച്ചപ്പ് ചേർക്കുന്നുണ്ട്. അന്നും ഐസ്ക്രീം പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kyle Istook (@kyleistook)

 

Also Read: വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ പഴങ്ങളും പച്ചക്കറികളും

Latest Videos
Follow Us:
Download App:
  • android
  • ios