വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ട്സ്...

വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില ഡ്രൈ ഫ്രൂട്ട്സുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം... 

Eating these dry fruits can help you lose weight

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ശീലമാക്കേണ്ടത് പ്രധാനമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില ഡ്രൈ ഫ്രൂട്ട്സുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഡ്രൈഡ് ഫിഗ്സ് അഥവാ ഉണക്ക അത്തിപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഭക്ഷണ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഉണക്ക അത്തിപ്പഴം. അതിനാല്‍ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  വിറ്റാമിന്‍ സിയും ഒമേഗ 6 ഫാറ്റി ആസിഡുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും ഫിഗ്സില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവുള്ളവര്‍ക്ക് ഫിഗ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിളര്‍ച്ചയെ തടയാനും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ഇവ സഹായിക്കും.

രണ്ട്... 

ഈന്തപ്പഴമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ1,  കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.  ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. 

മൂന്ന്...

ഡ്രൈഡ് ആപ്രിക്കോട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

നാല്... 

പ്രൂൺസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉണങ്ങിയ പ്ലം പഴമായ പ്രൂൺസിലെ ഫൈബറും വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ഡ്രൈഫ്രൂട്ടാണിത്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുമൊക്കെ ഇവ കഴിക്കാം. 

അഞ്ച്...

ഉണക്കമുന്തിരിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ്  ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദഹനക്കേട് അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios