Asianet News MalayalamAsianet News Malayalam

വിറ്റാമിന്‍ എ മുതല്‍ കാത്സ്യം വരെ; ഡയറ്റില്‍ ചീസ് ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

ദിവസവും കൂടിയ അളവില്‍ ചീസ് കഴിക്കുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിക്കുന്നതിനും അതുവഴി ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. 

Eating Cheese Can Benefit Your Health In The Long Run
Author
First Published Jun 22, 2024, 3:48 PM IST | Last Updated Jun 22, 2024, 3:49 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ ചീസില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ മാത്രം ചീസ് കഴിക്കുന്നതായിരിക്കും ഉത്തമം. ദിവസവും കൂടിയ അളവില്‍ ചീസ് കഴിക്കുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിക്കുന്നതിനും അതുവഴി ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. 

മിതമായ അളവില്‍ ചീസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്

പോഷകങ്ങളുടെ കലവറയാണ് ചീസ്. കാത്സ്യം, പ്രോട്ടീന്‍, സോഡിയം, ഫോസ്ഫേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, ബി12 തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. അതിനാല്‍ ചീസ് കഴിക്കുന്നത് ഇത്തരം പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും. 

രണ്ട്

കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍  ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്.  

മൂന്ന്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീസ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും. 

നാല്

ചീസില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ ബി12-ന്‍റെ കുറവിനെ പരിഹരിക്കാന്‍ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

അഞ്ച്  

പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ആറ്

ചീസില്‍ ഫോസ്ഫറസും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. 

ഏഴ്

സിങ്കും ചീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചീസ് സഹായിക്കും.  

എട്ട് 

വിറ്റാമിന്‍ എ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

ഒമ്പത്

തലച്ചോറിന്‍റെ ആരോഗ്യത്തിനും ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

പത്ത് 

ചീസില്‍ ഗ്ലൈസേമിക് ഇന്‍ഡെക്‌സ് നില കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യും. 

Also read: വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പരീക്ഷിക്കേണ്ട പത്ത് ടിപ്‌സ്...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios