അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കാം ഈ ഭക്ഷണം...
കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുകയാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.
അമിത വണ്ണം നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ഇന്ന് പലരും കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനായി പല വഴികളും പരീക്ഷിച്ചു മടുത്തവരുണ്ടാകും. വയറിലെ കൊഴുപ്പും വണ്ണവും കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.
കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുകയാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ ഉച്ചയ്ക്ക് പോലും ചോറിന്‍റെ അളവ് കൂടാനും പാടില്ല.
വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്. പൊതുവേ റവയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. പൊട്ടാസ്യവും അയേണും അടങ്ങിയ റവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 100 ഗ്രാം റവയില്‍ 3 ഗ്രാം നാരുകള്‍, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, ഇതു കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്.
പൊതുവേ കലോറി കുറഞ്ഞതാണ് ഗോതമ്പിന്റെ ഉപോല്‍പന്നമായ റവ. ഇത് ദഹിക്കാന്‍ സമയമെടുക്കും. ഇതിനാല്‍ വിശപ്പ് അകറ്റി നിര്‍ത്താന്‍ നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കുന്നതു മൂലം അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യും. അതിവഴി വണ്ണം കുറയ്ക്കാന്‍ കഴിഞ്ഞേക്കാം.
ഇരുമ്പ് ധാരാളം അടങ്ങിയ ഉപ്പുമാവ് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ഊര്‍ജവും ഉന്മേഷവും ഉണ്ടാകാനും സഹായിക്കും. ഉപ്പുമാവില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇതെല്ലാം എല്ലിനും നാഡീവ്യൂഹത്തിനും നല്ലതാണ്. ഇതിലെ സെലേനിയം പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, ബി എന്നിവയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഉപ്പുമാവ് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ കിടിലനൊരു പാനീയം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം