ചായയ്‌ക്കൊപ്പം കഴിക്കാൻ മുളക് ബജിയും മുളക് വടയും ; ഈസി റെസിപ്പി

മുളക് ബജിയും മുളക് വടയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വിനി ബിനു തയ്യാറാക്കിയ  പാചകക്കുറിപ്പ്...

easy mulaku baji and mulaku vada recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy mulaku baji and mulaku vada recipe

 

ചായയ്‌ക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ?. ബജി മുളക് വച്ച് രണ്ട് തരം പലഹാരം എളുപ്പം തയ്യാറാക്കാം..മുളക് ബജിയും മുളക് വടയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ 

മുളക് ബജിക്ക് വേണ്ടത് 

1. ബജി മുളക്                                                     -   12  എണ്ണം 
2.കടല മാവ്                                                        -    1 കപ്പ്‌
3.അരിപൊടി                                                      -    2 ടേബിൾ സ്പൂൺ 
4.കാശ്മീരി മുളക് പൊടി                                  -     2 ടേബിൾ സ്പൂൺ 
5.ഉപ്പ്                                                                       -    ആവശ്യത്തിന് 
6.വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്                          -   1/2 ടേബിൾ സ്പൂൺ 
7.മഞ്ഞൾ പൊടി                                                 -   1/4 ടേബിൾ സ്പൂൺ 
8.കായ പൊടി                                                      -    കുറച്ചു 
9.വെള്ളം                                                               -    മാവ് കലക്കാൻ ആവശ്യത്തിന്

മുളക് വടയ്ക്ക് വേണ്ടിയത് 

1.വട പരിപ്പ് കുതിർത്തത്                                -  1 കപ്പ്‌ 
2.ചെറിയുള്ളി                                                      -  അഞ്ചോ ആറോ 
3.ഉപ്പ്                                                                        -   ആവശ്യത്തിന് 
4.മഞ്ഞൾ പൊടി                                                  -  1/4 ടേബിൾ സ്പൂൺ 
5.പെരുംജീരകം                                                    -  1 ടേബിൾ സ്പൂൺ 
6.മുളക് പൊടി                                                      -   ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മുളക് ബജി മുക്കിപൊരിക്കാൻ 2 മുതൽ 8 വരെയുള്ള സാധനങ്ങൾ വെള്ളം ഒഴിച്ച് ഒരു ഇഡലി മാവിന്റെ പരുവത്തിൽ കലക്കി വയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ബജി മുളക് ഓരോന്നായി മാവിൽ മുക്കി പൊരിച്ചെടുക്കുക. 

ഇനി മുളക് വട ഉണ്ടാക്കാൻ 

1 മുതൽ 6 വരെ ഉള്ള സാധനങ്ങൾ നന്നായി അരച്ചെടുക്കുക. ഇനി ഓരോ മുളകും ഈ ഒരു അരപ്പിൽ പൊതിഞ്ഞു നല്ല ചൂട് എണ്ണയിൽ വറുത്തു കോരുക. രണ്ടും ചായയുടെ കൂടെ കഴിക്കാൻ പറ്റിയവയാണ്.

വീട്ടില്‍ എളുപ്പത്തിൽ തയ്യാറാക്കാം സോഫ്റ്റ് ബൺ ദോശ; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios