Summer Fest : ഈ ചൂടത്ത് കുടിക്കാൻ തയ്യാറാക്കാം കിടിലൻ മില്ലറ്റ് സ്മൂത്തി : റെസിപ്പി
മില്ലറ്റ് കൊണ്ട് കിടിലനൊരു സ്മൂത്തി തയ്യാറാക്കിയാലോ? പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഈ ചൂടത്ത് കുടിക്കാൻ എളുപ്പം തയ്യാറാക്കാം കിടിലൻ മില്ലറ്റ് സ്മൂത്തി.
വേണ്ട ചേരുവകൾ
തിനയരി - 100 ഗ്രാം വേവിച്ചത്
പഞ്ചസാര - മധുരത്തിന് ആവശ്യമുള്ള
കസ്കസ് - 1 ടീസ്പൂൺ കുതിർക്കണം
പാൽ - ഒന്നര ലിറ്റർ
പഴങ്ങൾ - ഇഷ്ടമുള്ളത് ചേർക്കാം.
തയ്യാറാക്കുന്ന വിധം...
വേവിച്ച തിനയരി പകുതി പാലും പഞ്ചസാരയും കൂട്ടി അരച്ചെടുക്കണം. ഒരു ഗ്ലാസിലേക്ക് അരച്ചെടുത്ത തിനയരി ചേർക്കണം. മീതെ കസ്കസ് ചേർക്കണം. ബാക്കി തിനയരി മീതെ ചേർക്കുക. ഏറ്റവും മുകളിൽ കസ്കസും പഴങ്ങളും ചേർക്കാം. അധികം തണുപ്പിക്കാതെ കഴിക്കുക. ഈ അളവിൽ അഞ്ച് ഗ്ലാസ് കിട്ടും.
ക്ഷീണവും ദാഹവും അകറ്റാന്‍ നല്ല മധുരമൂറും ചെമ്പരത്തി ജ്യൂസ് കുടിച്ചാലോ? ഈസി റെസിപ്പി