രുചിയൂറും ലെറ്റൂസ് തോരൻ ; ഈസി റെസിപ്പി

ലെറ്റൂസ് തോരൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ. ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്....

easy lettuce thoran recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy lettuce thoran recipe

സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ തയ്യാറാക്കിയാലോ?. ഹെൽത്തി ആയ ഈ തോരൻ തയ്യാറാക്കാൻ 2 മിനുട്ട് മതി.    

വേണ്ട ചേരുവകൾ...

ലെറ്റൂസ്                         -  500 ഗ്രാം
തേങ്ങ                            -  4 സ്പൂൺ
പച്ചമുളക്                      -  2 എണ്ണം 
കുരുമുളക്                    - 1 സ്പൂൺ 
ജീരകം                           - 1/2 സ്പൂൺ 
കറിവേപ്പില                 - 1 തണ്ട് 
ഉപ്പ്                                  - 1 സ്പൂൺ
മഞ്ഞൾ പൊടി            - 1/2 സ്പൂൺ 
സവാള                           - 1 എണ്ണം 

തയ്യാറാക്കുന്ന വിധം

ലെറ്റൂസ് ചെറിയ പീസ് ആയിട്ട് മുറിച്ചെടുക്കുക. അതിനുശേഷം ചെയ്യേണ്ടത് അതിലേക്ക് ചെറിയ നാളികേരം, പച്ചമുളക്, കുരുമുളകുപൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് കറിവേപ്പില, സവാള ചെറുതായി അരിഞ്ഞത്. ഇത്രയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ച്,  ലെറ്റുസ്സ്  മിക്സ് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് രണ്ടു മിനിറ്റ് വേവിച്ചാൽ മതി. തോരൻ റെഡിയായി...
 

Latest Videos
Follow Us:
Download App:
  • android
  • ios