രുചികരമായ കസ്റ്റാർഡ് ഫ്രൂട്ട് സാലഡ് ; റെസിപ്പി
വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഡെസേർട്ടുകളിലൊന്നാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്....
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഈ വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ കഴിക്കാം കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഡെസേർട്ടുകളിലൊന്നാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്.
വേണ്ട ചേരുവകൾ
പാൽ ഒരു ലിറ്റർ
വാനില കസ്റ്റർഡ് പൗഡർ 4 ടീസ്പൂൺ
പഴങ്ങൾ ഓരോ കപ്പ് വീതം
മാമ്പഴം, ആപ്പിൾ, പഴം, orange 2/4 cup മതി
മാതളം, ചെറിപ്പഴം എന്നിവയും കുറച്ച്
പഞ്ചസാര 5 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാല് പഞ്ചസാര ചേർത്ത് തിളക്കുമ്പോൾ വാനില കസ്റ്റർഡ് പൗഡർ കുറച്ച് പാലിൽ മിക്സ് ചെയ്തശേഷം ഒഴിച്ച് ഇളക്കുക. തീ കുറച്ച് വയ്ക്കുക. ഈ mix കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത കസ്റ്റർഡ് മിക്സിലേക്ക് എല്ലാം പഴങ്ങളും ചേർത്ത് ഒരു സ്പൂൺ ഫ്രൂട്ട് എസെൻസ് അല്ലെങ്കിൽ റോസ് എസെൻസ് ചേർത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കുക. ഈ ചൂടത്ത് കഴിക്കുവാൻ പറ്റിയ ഡെസേർട്ട് ആണിത്.
മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി