വെറൈറ്റി നാലുമണി പലഹാരം; ഈസി റെസിപ്പി

വെെകിട്ട ചായയ്ക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ? അഞ്ജന.ജി തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

Easy Evening Snack Recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Easy Evening Snack Recipe

 

കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും നാലുമണി ചായയ്ക്കൊപ്പം ഏതെങ്കിലും പലഹാരം കൂടി ഉണ്ടെങ്കിൽ അത്രയും സന്തോഷമാണ്. എണ്ണ പലഹാരങ്ങൾ എന്നും കടകളിൽ നിന്നും വാങ്ങുന്നത് അത്ര നല്ലതല്ല. പലഹാരങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് കൂടുതൽ നല്ലത്. ചായക്ക് ഒപ്പം പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരം പരിചയപ്പെട്ടാലോ..? 

വേണ്ട ചേരുവകൾ...

കടലമാവ്                                                                           200 ​ഗ്രാം
ഇഞ്ചി വെളുത്തുള്ളി നന്നായി ചതച്ചെടുത്തത്  ഒരു ടേബിൾസ്പൂൺ 
തരുതരുപ്പായി പൊടിച്ച വറ്റൽ മുളക്                  ഒരു ടീസ്പൂൺ 
മഞ്ഞൾപ്പൊടി                                                             കാൽ ടീസ്പൂൺ 
കായപ്പൊടി                                                                     1/2 ടീസ്പൂൺ 
ഉപ്പ്                                                                                       പാകത്തിന് 
ബേക്കിംഗ് സോഡ                                                          ഒരു നുള്ള് 
വറുക്കാൻ എണ്ണ                            

തയ്യാറാക്കുന്ന വിധം...

കടലമാവിൽ ബേക്കിംഗ് സോഡ ഒഴികെ മറ്റെല്ലാ ചേരുവകളും ചേർത്തിളക്കുക. അതിലേക്ക് കുറേശ്ശെ വെള്ളം ചേർത്തിളക്കുക. ഒട്ടും മാവ് അയഞ്ഞു പോകരുത്. ബേക്കിംഗ് സോഡയും ചേർക്കുക എന്നിട്ട്  5 മിനിറ്റ് അടച്ച് വയ്ക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് ഓരോ സ്പൂൺ വീതം മാവ് ഒഴിച്ച് ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക. ചൂടോടെ റ്റുമാറ്റോ സോസ്, ചട്നി എന്നിവ കൂട്ടി കഴിയ്ക്കാം. ഇത് തൈര് വടയും ആക്കാം. തൈര് കട്ടയില്ലാതെ കലക്കി വടയും ഉപ്പും ചേർത്ത് ഇളക്കുക അതിലേക്ക് കടുക് ജീരകം കറിവേപ്പില എന്നിവ വറുത്ത് ഇടുക.

വേറിട്ട രുചിയില്‍ ഒരു അടിപൊളി ഫിഷ് നിർവാണ; ഹിറ്റ്‌ റെസിപ്പി

 

 

Latest Videos
Follow Us:
Download App:
  • android
  • ios