കൊതിപ്പിക്കും രുചിയിൽ ബീറ്റ്റൂട്ട് അടപ്രഥമൻ ; റെസിപ്പി

വളരെ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ബീറ്റ്റൂട്ട് അടപ്രഥമൻ. രജിനി എം അയച്ച പാചകക്കുറിപ്പ്...

easy beetroot adapradhaman recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy beetroot adapradhaman recipe

 

മധുരപ്രിയർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡെസേർട്ടുകളിലൊന്നാണ് പായസം. ഓണമായാലും വിഷു ആയാലും പായസമാണല്ലോ സദ്യയിലെ പ്രധാനി. പല രുചിയിലും ഭാവത്തിലും പായസം തയാറാക്കാറുണ്ട്. പാലടയും കടലയൊന്നുമല്ലാതെ മറ്റൊരു വെറെെറ്റി പായസം തയ്യാറാക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ 
ബീറ്റ്റൂട്ട് അടപ്രഥമൻ. 

വേണ്ട ചേരുവകൾ

  • 1. നാളികേരം               2 എണ്ണം
  • 2. ബീറ്റ്റൂട്ട്                    1 എണ്ണം
  • 3.ശർക്കര                       
  • 4. ചൗവ്വരി വേവിച്ചത്   2 കപ്പ് 
  • 5. അരിപ്പൊടി              അരകപ്പ് 
  • 6. ഉപ്പ്                              അര ടീസ്പൂൺ
  • 7. നെയ്യ്                         രണ്ട് ടേബിൾ സ്പൂൺ
  • 8.തേങ്ങാ കൊത്ത് 
  • കശുവണ്ടി, കിസ്മിസ് ആവശ്യാനുസരണം
  • ഏലയ്ക്ക                       2 എണ്ണം
  • ജീരകം                         കാൽ ടീസ്പൂൺ
  • ചുക്ക്                            ചെറിയ കഷ്ണം ഇതെല്ലാം കൂടി പൊടിച്ചത്
  • വെളുത്ത എള്ള്         ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകി മിക്സിയിലടച്ച് ഒന്നാം പാൽ ഒന്നര കപ്പ്, രണ്ടാം പാൽ 3 കപ്പ് , മൂന്നാം പാൽ 3 കപ്പ് എന്നിങ്ങനെ തയ്യാറാക്കി വയ്ക്കുക. ബീറ്റ്റൂട്ട് വൃത്തിയാക്കി കഷ്ണങ്ങളാക്കി ഒരു പാത്രത്തിലിട്ട് രണ്ട് കപ്പ് വെള്ളമൊഴിച്ച് 5 മിനുട്ട് തിളപ്പിച്ച ശേഷം വെള്ളം ഒഴിവാക്കുക. ഇതിൽ മൂന്ന് കഷ്ണം ചെറിയ അടയുടെ വലിപ്പത്തിൽ മുറിച്ച് മാറ്റി വയ്ക്കുക. ബാക്കി ബീറ്റ്റൂട്ട് മിക്സിയിൽ അടിച്ച് വയ്ക്കുക. ശർക്കര ഒന്നര കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ച് വയ്ക്കുക.

തയ്യാറാക്കാൻ തുടങ്ങാം

ഒരു പാൻ ചൂടാകുമ്പോൾ ഒന്നര കപ്പ് രണ്ടാം പാൽ ഒഴി ച്ച്തിൽ ബീറ്റ്റൂട്ട് അരച്ചത് ചേർത്ത് അര കപ്പ് ശർക്കരപാനി ചേർത്ത് തിളയ്ക്കുമ്പോൾ അരിപൊടി ചേർത്തിളക്കി പൊടി വാട്ടി എടുക്കുക നന്നായി ചൂടാറുന്നതിന് മുമ്പ് കുഴച്ച് വാഴയിലയിൽ പരത്തി കുഞ്ഞ് ചതുര കഷണങ്ങളാക്കി എടുക്കുക. ഇങ്ങനെ മൂന്നു ഉരുളകൾ പരത്തി മുറിച്ചെടുത്ത അടയെല്ലാം ഇലയിൽ തന്നെ വെച്ച് രണ്ട് മിനുട്ട് ആവി കയറ്റി ചൂടാറാൻ വയ്ക്കുക. പായസം ഉണ്ടാക്കാൻ അടി കട്ടിയുള്ള പാത്രം എടുത്ത് ശർക്കര പാനി ഒഴിച്ച് അതിൽ വേവിച്ച ചൗവ്വരി ചേർത്ത് രണ്ട് മിനുട്ട് തിളപ്പിച്ച ശേഷം മൂന്നാം പാൽ ഒഴിച്ച് തിളയ്ക്കുമ്പോൾ  തയ്യാറാക്കി വച്ച അട ചേർത്ത് തിളയ്ക്കുമ്പോൾ ശർക്കര പാനി ചേർക്കുക 3 മിനുട്ട് തിളപ്പിച്ച ശേഷം രണ്ടാം പാൽ ഒഴിയ്ക്കുക. ശേഷം ഒരു സ്പൂൺ തയ്യാറാക്കി വച്ച ജീരകം, ചുക്ക്, ഏലക്ക പൊടി ചേർക്കുക ഒന്ന് തിളച്ചുവരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് സ്റ്റൗ ഓഫ് ചെയ്യുക . ബാക്കി പൊടി ചേർക്കുക. ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാ കൊത്ത് ചേർത്ത് ഇളം ബ്രൗൺ ആകുമ്പോൾ അണ്ടിപ്പരിപ്പ് ചേർത്ത് ബ്രൗൺ ആവാൻ തുടങ്ങുമ്പോൾ കിസ്മിസ് ചേർത്ത് വീർത്ത് ബോൾ ആകുമ്പോൾ തീ അണച്ച ശേഷം എള്ള് ചേർത്തിളക്കി പായസത്തിൽ ഒഴിക്കുക. ബീറ്റ്റൂട്ട് അടപ്രഥമൻ തയ്യാർ...

കിടിലൻ രുചിയാണ്, അയലകറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios