കിടിലൻ രുചിയിൽ ചെമ്പരത്തി സ്‌ക്വാഷ് ; ഈസി റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് ജാസ്മിൻ സഗീർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

easy and tasty special chembarathi squash

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy and tasty special chembarathi squash

വേനൽക്കാലത്ത് ശരീരത്തിനും മനസിനും തണുപ്പേകാൻ വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ ചെമ്പരത്തി സ്‌ക്വാഷ്. 

വേണ്ട ചേരുവകൾ

  • ചെമ്പരത്തി                     12 എണ്ണം
  • പഞ്ചസാര                       1/2 കപ്പ്‌ 
  • നാരങ്ങാനീര്                  3 ടേബിൾസ്പൂൺ 
  • വെള്ളം                             1/2 ലിറ്റർ 

തയ്യാറാകുന്ന വിധം

ചെമ്പരത്തിപ്പൂവിന്റെ ഇതൾ അടർത്തിയെടുത്ത് നന്നായി കഴുകി എടുക്കുക. വെള്ളം അടുപ്പിൽ വച്ചു ചെമ്പരത്തി ഇതളിട്ടു നന്നായി തിളപ്പിച്ച്‌ പൂവിന്റെ കളർ മുഴുവൻ വെള്ളത്തിൽ കലർന്നു വരുമ്പോൾ അരിച്ചെടുത്തു പഞ്ചസാര ചേർത്ത് നന്നായി തിളപ്പിച്ചു വെക്കുക. തണുത്തതിന് ശേഷം നാരങ്ങാനീരും ഐസും ചേർത്ത് ഉപയോഗികാം. രക്തം ശുദ്ധീകരിക്കാനും നിറം വയ്ക്കാനും വളരെ നല്ലതാണ്.

സ്പെഷ്യൽ ചെമ്പരത്തി നാരങ്ങ ജ്യൂസ്‌ എളുപ്പം തയ്യാറാക്കാം
 

Latest Videos
Follow Us:
Download App:
  • android
  • ios