മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി
മാങ്ങ സാദം എളുപ്പം തയ്യാറാക്കാം. സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് മാങ്ങ സാദം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മാങ്ങ സാദം വീട്ടിൽ തന്നെ തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
1. പൊന്നി അരി ( വേവിച്ചത് ) - മൂന്ന് കപ്പ്
2. മാങ്ങ ( ഗ്രേറ്റ് ചെയ്തത് ) - അര കപ്പ്
3. പച്ചമുളക് - 2 എണ്ണം
4. തേങ്ങ ( തിരുമ്മിയത് ) - ഒരു ടേബിൾ സ്പൂൺ
5. മഞ്ഞൾപൊടി - ഒരു ചെറിയ സ്പൂൺ
6. കായപ്പൊടി - കാൽ ടീ സ്പൂൺ
7. ഉലുവപ്പൊടി - കാൽ ടീ സ്പൂൺ
8. എണ്ണ - ആവശ്യത്തിന്
9. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പിട്ട് കടുക് വറുക്കുക.അതിലേക്ക് രണ്ടു മുതൽ എഴുവരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. വേവിച്ചു വെച്ചിരിക്കുന്ന ചോറും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.
കോളിഫ്ലവർ തണ്ടും ഇലയും ഉപയോഗിച്ച് കിടിലന്‍ വെറൈറ്റി ചമ്മന്തി; റെസിപ്പി