ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ; റാഗി സേമിയ ഉപ്പുമാവ് എളുപ്പം തയ്യാറാക്കാം
റാഗി സേമിയ ഉപ്പുമാവ് വളരെ എളുപ്പം തയ്യാറാക്കാം. പ്രിയകല അനിൽകുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് റാഗി. ഡയബെറ്റിക് ഫ്രണ്ട്‌ലി ആയൊരു ഭക്ഷണമാണ് റാഗി. റാഗി കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ റാഗി സേമിയ ഉപ്പുമാവ്.
വേണ്ട ചേരുവകൾ
- റാഗി സേമിയ 100 ഗ്രാം
- വെള്ളം ആവശ്യത്തിന്
- സവാള 1 എണ്ണം വലുത്
- പച്ചമുളക് എരിവിനു അനുസരിച്ചു
- ഇഞ്ചി ഒരു ചെറിയ കഷ്ണം
കടുക് വറുക്കാനായിട്ട്
- കടുക് 1 ചെറിയ സ്പൂൺ
- ഉഴുന്ന് 1 സ്പൂൺ
- കടലപരിപ്പ് 1 സ്പൂൺ
- കറിവേപ്പില ആവശ്യത്തിന്
- തിരുമ്മിയ തേങ്ങ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം..
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളായ സവാളയും പച്ചമുളകും ഇഞ്ചിയും ഉഴുന്നും കടലപരിപ്പും കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളച്ചു വന്നാൽ സേമിയ റാഗി ഇട്ട് അഞ്ച് മിനുട്ട് മൂടി വയ്ക്കുക. ശേഷം തേങ്ങ ചേർത്ത് ചൂടോടെ കഴിക്കാം.
Read more രുചികരമായ നാടൻ ചക്ക അവിയൽ എളുപ്പം തയ്യാറാക്കാം