രുചികരമായ ഓട്സ് മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

ധാരാളം പോഷക​ഗുണമുള്ള ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. 

easy and tasty oats milk shake recipe

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. പലരും പ്രാതലിനോ അത്താഴത്തിനോ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. ധാരാളം പോഷക​ഗുണമുള്ള ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. 

ഓട്‌സിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഗുണകരമാണ്. കൂടാതെ ഇതിലെ നാരുകൾ നല്ല കൊളസ്‌ട്രോളിനെ ഉയർത്തുകയും ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രാതലിൽ ഇനി മുതൽ ഉൾപ്പെടുത്താം ഓട്സ് ഷേക്ക്...

വേണ്ട ചേരുവകൾ...

ബദാം                            10 എണ്ണം
ഓട്സ്                           2 ടേബിൾ സ്പൂൺ
ഈന്തപ്പഴം                     5 എണ്ണം
ആപ്പിൾ                         1 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം ബദാം കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം ബദാമിന്റെ തൊലി മാറ്റുക. ശേഷം ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഓട്സ് മിൽക്ക് ഷേക്ക് തയ്യാർ...

വെറും മൂന്ന് ചേരുവകൾ ചേർത്തുള്ള ഈ പാനീയം മുടികൊഴിച്ചിൽ കുറയ്ക്കും

 

Latest Videos
Follow Us:
Download App:
  • android
  • ios