Mango Peda Recipe : മാമ്പഴം കൊണ്ടൊരു കിടിലൻ പേട ; റെസിപ്പി

വീട്ടിൽ മാമ്പഴം ഇരിപ്പുണ്ടോ? വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ പേടയുണ്ടാക്കിയാലോ?...
 

easy and tasty mango peda recipe -rse-

വേണ്ട ചേരുവകൾ...

പഴുത്ത് മധുരമുള്ള മാമ്പഴം    2 എണ്ണം
പഞ്ചസാര                                   4 സ്പൂൺ
പാൽ പൊടി                               1/2 കപ്പ്‌
ഏലയ്ക്ക പൊടി                       1 സ്പൂൺ
നെയ്യ്                                            2 സ്പൂൺ
മഞ്ഞൾ പൊടി                        ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം...

നന്നായി പഴുത്ത് മധുരമുള്ള മാങ്ങ തോൽ കളഞ്ഞു ഉള്ളിലത്തെ പൽപ്പ്മാത്രം എടുത്തു  ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ  ജാറിലേക്ക് ചേർത്തു  അരച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അരച്ചെടുത്തിട്ടുള്ള മാങ്ങ ചേർത്ത് കൊടുക്കുക, അതിന്റെ ഒപ്പം തന്നെ ഒരു നുള്ള് മഞ്ഞൾ പൊടിയും, ചേർത്തു കൊടുക്കാം മഞ്ഞൾപ്പൊടി ചേർക്കുന്നത് ഇതിന് നല്ലൊരു നിറം കിട്ടുന്നതിനാണ് ആർട്ടിഫിഷ്യൽ ആയിട്ട് ഒന്നും ചേർക്കാതെ മഞ്ഞൾപൊടി തന്നെ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഒപ്പം തന്നെ പാൽപ്പൊടിയും ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുറുകി വരുമ്പോൾ നെയ്യ് ചേർത്തു കൊടുക്കുക. കുറുകി വരുന്നതിനനുസരിച്ച് നെയ്യ് ചേർത്തു കൊടുത്തു കൊണ്ടിരിക്കാം അതിനുശേഷം ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കട്ടിയായി വരുമ്പോൾ. പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുത്ത് നടുവിലായിട്ട് ഒന്ന് പ്രസ്സ് ചെയ്തതിനുശേഷം അതിലേക്ക് ഇഷ്ടമുള്ള നട്സ് വെച്ചുകൊടുക്കാം ബദാം ഉണ്ടെങ്കിൽ  ഒരെണ്ണം വെച്ചുകൊടുത്താൽ കൂടുതൽ ഭംഗിയും ടേസ്റ്റിയും ആയിരിക്കും.

റെസിപ്പി നൽകിയത് തൃശൂരിൽ നിന്നമുള്ള ജോപോൾ...

Read more പൂ പോലത്തെ കള്ളപ്പം തയ്യാറാക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios