വീട്ടിലുണ്ടാക്കാം രുചിയേറിയ മാംഗോ ഐസ്‌ക്രീം ; ഈസി റെസിപ്പി
സ്പെഷ്യൽ മാംഗോ ഐസ്‌ക്രീം എളുപ്പം തയ്യാറാക്കാം. ഡോ. ആൻ മേരി ജേക്കബ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് ഐസ്ക്രീം. ഒരു വെറെെറ്റി ഐസ്ക്രീം തയ്യാറാക്കിയാലോ?. തയ്യാറാക്കാം സ്പെഷ്യൽ മാംഗോ ഐസ്‌ക്രീം...
ആവശ്യമായ ചേരുവകൾ
- അമൂൽ ഫ്രെഷ് ക്രീം 2 കപ്പ്
- മിൽക്ക് പൗഡർ 1/2 കപ്പ്
- പഞ്ചസാര 1/4 കപ്പ്
- മാംഗോ പൾപ്പ് 1 1/2 കപ്പ് (1 കപ്പ് മാമ്പഴം + പഞ്ചസാര)
- മാംഗോ എസെൻസ് 1 ടീസ്പൂൺ (ഓപ്ഷണൽ)
- യെല്ലോ ഫുഡ് കളർ 2 തുള്ളി (ഓപ്ഷണൽ)
- മാംഗോ കഷ്ണങ്ങൾ 1 കപ്പ്
തയ്യാറാക്കുന്ന വിധം
1. ക്രീം നന്നായി അടിച്ചു സോഫ്റ്റ് ആക്കുക.
2. മാംഗോ പൾപ്പ്, മിൽക്ക് പൗഡർ, പഞ്ചസാര, എസെൻസ്, ഫുഡ് കളർ എന്നിവ ചേർത്ത് ഇനിയും 2 മിനിറ്റ് അടിക്കുക.
3. മാംഗോ കഷ്ണങ്ങൾ ചേർത്ത് കുറച്ച് topping നായി മാറ്റിവയ്ക്കുക.
4. ക്രീം മിശ്രിതം ഒരു കണ്ടെയിനറിൽ ഒഴിക്കുക. മാംഗോ പൾപ്പും മാംഗോ കഷണങ്ങളും അതിന്റെ മുകളിൽ ചേർക്കുക.
5. കണ്ടെയിനർ നന്നായി മൂടി 6-7 മണിക്കൂർ ഫ്രീസറിൽ വെക്കുക.
6. സ്വാദിഷ്ടമായ മാംഗോ ഐസ്ക്രീം തയ്യാർ...
ശീമ ചക്ക കൊണ്ട് രുചികരമായ വട തയ്യാറാക്കാം; ഈസി റെസിപ്പി