ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കിയാലോ?. പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്
ഓണസദ്യയിൽ പ്രധാനപ്പെട്ട ഒന്നാണ് പച്ചടി. കുഞ്ഞുങ്ങൾക്കും അധികം എരിവ് ഇഷ്ടമില്ലാത്തവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ വിഭവം. ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി തയ്യാടറാക്കിയാലോ?.
വേണ്ട ചേരുവകൾ
- ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് 1/4 കപ്പ്
- മുളക് പൊടി 1/2 ടീസ്പൂൺ
- തേങ്ങ 1/4 ടീസ്പൂൺ
- കടുക് 1/8 ടീസ്പൂൺ
- തൈര് 2 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- കറിവേപ്പില ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ബീറ്റ്റൂട്ട് മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയും കടുകും ചേർത്ത് അരച്ചെടുക്കുക. ബീറ്റ്റൂട്ട് വെന്തു വരുമ്പോൾ ഈ മിക്സ് ചേർത്തിളക്കുക. തൈര് കൂടി ചേർത്ത് കൊടുക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി തൂവിയ ശേഷം തീ കെടുത്തുക. പച്ചടി തയ്യാർ.
മുളകിട്ട മീൻ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ